HOME
DETAILS
MAL
മാര്‍ച്ച് പത്തിന് മുസ്ലിംലീഗ് ജലസംരക്ഷണ ദിനമായി ആചരിക്കും
backup
February 28 2017 | 19:02 PM
മലപ്പുറം: കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ജലം പാഴാക്കരുതെന്ന മുന്നറിയിപ്പുമായി മുസ്ലിംലീഗ് സ്ഥാപകദിനമായ മാര്‍ച്ച് 10ന് ജലസംരക്ഷണ ദിനമായി ആചരിക്കാന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദറും ആഹ്വാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനംമൂലം മഴ പരിമിതമായി മാത്രമാണ് ലഭിച്ചത്. പുഴകളും ജലാശയങ്ങളും വറ്റിവരണ്ടു. ഈ സാഹചര്യത്തില്‍ ഒരുതുള്ളി ജലംപോലും പാഴാക്കാതിരിക്കാന് ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ജലം ഉപയോഗിക്കുന്ന രീതി ഒഴിവാക്കണം. ഉള്ള ജലസ്രോതസുകള്‍ സംരക്ഷിക്കുകയും വല്ലപ്പോഴും കിട്ടുന്ന മഴവെള്ളം പൂര്‍ണമായി സംഭരിക്കുകയും ചെയ്യണം. എല്ലാ രാഷ്ട്രീയ കക്ഷികളും മത, സാമുദായിക, സാമൂഹ്യ പ്രസ്ഥാനങ്ങളും ഈ വിഷയം ഏറ്റെടുക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."