കടുവ കൂട്ടില്‍; ഭീതി ഒഴിഞ്ഞ് തേലംപറ്റ
നായിക്കട്ടി: വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചകൊന്ന് നൂല്‍പ്പുഴയിലെ തേലംപറ്റ ജനവാസമേഖലയില്‍ ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി.
പത്ത് വയസുള്ള പെണ്‍കടുവയാണ് പ്രദേശത്ത് കഴിഞ്ഞദിവസം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടത്. ചൊവ്വ രാത്രി പതിനൊന്നുമണിയോടെയാണ് പ്രദേശത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്്. തുടര്‍ന്ന് കടുവയെ സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് വന്യജീവി സങ്കേതം മേധാവിയുടെ കോമ്പൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് വെറ്ററിനറി ഡോക്ടറുടെ പരിശോധനക്ക് ശേഷം ഇന്നലെ ഉച്ചയോടെ കടുവയെ തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലേക്ക്് കൊണ്ടുപോയി. പരിശോധനയില്‍ കടുവയുടെ വായില്‍ മുകള്‍ നിരയിലെയും താഴ്‌നിരയിലേയും പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാവാം കാട്ടില്‍ നിന്നിറങ്ങി ജനവാസകേന്ദ്രത്തിലെ വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ കാരണമെന്ന് വൈല്‍ഡ് ലൈഫ് സി.സി.എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു. ചൊവ്വ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രദേശത്ത് കടുവാ ഭീതി പടര്‍ന്നത്. തേലംപറ്റയില്‍ പ്രദേശവാസിയായ മൂഞ്ഞനാട്ടില്‍ പാപ്പച്ചന്റെ പശുവിനെ ആക്രമിച്ച് കൊല്ലുകയും മണിക്കൂറുള്‍ക്ക് ശേഷം നൂല്‍പ്പുഴ പഞ്ചായത്തംഗം കുമിള്‍പ്പുര അനിലിന്റ പശുവിനെ കടിച്ചു പരുക്കേല്‍പ്പിച്ചും പ്രദേശത്ത് കടുവ ഭീതിപടര്‍ത്തിയിരുന്നു. ആദ്യം കടുവ പുലര്‍ച്ചയോടെ പശുവിനെ പിടികൂടിയപ്പോള്‍ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കടുവ ഓടിമറഞ്ഞു. എന്നാല്‍ പിന്നീട് പകല്‍ മേയാന്‍വിട്ട പശുവിനെ ഉടമസ്ഥന്റെ മുന്നില്‍വെച്ചാണ് ആക്രമിച്ചത്. തുടര്‍ന്ന് കടുവ സമീപത്തെ കൃഷിയിടത്തിലേക്ക് കയറി തമ്പടിച്ചു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ പിടികൂടണമെന്നാവശ്യം ശക്തമായതോടെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കുകയുമായിരുന്നു. കടുവ മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങി കുടുതല്‍ അപകടങ്ങളുണ്ടാവാതിരിക്കാന്‍ ശക്തമായി കാവലും പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് കൂട്ടില്‍ ഇരയെവെച്ച് കടുവയെ ആകര്‍ഷിച്ചു. തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ കടുവ കൂട്ടിലകപ്പെടുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫ്് ഇന്‍ചാര്‍ച്ച് എ.സി.എഫ് അജിത്.കെ.രാമന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ രമ്യരാഘവന്‍, അജയ്‌ഘോഷ് എന്നിവരും കൂട്സ്ഥാപിക്കുന്നതിന്നും മറ്റും നേതൃത്വം നല്‍കി.
കാത്തിരിപ്പ് നീണ്ടില്ല; കെണിയൊരുക്കി അഞ്ചു മണിക്കൂറിനകം വീണു
നായിക്കട്ടി: തേലംപറ്റയെ വിറപ്പിച്ച കടുവ മണിക്കൂറുകള്‍ക്കകം കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാരും വനം വകുപ്പും.
ചൊവ്വ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായത്. വീടീനു സമീപത്തെ ആലയില്‍ കെട്ടിയിരുന്ന പശുവിനെ കൊന്ന കടുവ മണിക്കൂറുകള്‍ക്ക് ശേഷം പട്ടാപകല്‍ മറ്റൊരു പശുവിനെ കടിച്ചുപരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുമ്പ് വനംവകുപ്പ് പ്രദേശത്ത് വൈകിട്ട് ആറുമണിയോടെ കൂട് സ്ഥാപിക്കുകയായിരുന്നു.
കടുവ മറ്റിടങ്ങളിലേക്ക് പോകാതിരിക്കാന്‍ ശക്തമായ കാവലും ഏര്‍പ്പെടുത്തി. തുടര്‍ന്ന് അഞ്ചുമണിക്കൂറിനു ശേഷം രാത്രി പതിനൊന്നുമണിയോടെ കടുവ വനംവകുപ്പ് സ്ഥാപിച്ച് കൂട്ടിലകപെടുകയായിരുന്നു. ഇത്തരത്തില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതിപടര്‍ത്തുന്ന കടുവയെ പിടികൂടുന്നതിന്നായി സ്ഥാപിക്കുന്ന കൂട്ടില്‍ മണിക്കൂറുകള്‍ക്കകം കടുവ അകപ്പെടുന്നത് ആദ്യമായിട്ടാണ്. കടുവ കുടുങ്ങിയത് വനം വകുപ്പിനും നാട്ടുകാര്‍ക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."