HOME
DETAILS

ഞെളിയന്‍ പറമ്പിലേക്കുള്ള മാലിന്യവണ്ടികള്‍ നാട്ടുകാര്‍ തടഞ്ഞു

  
backup
February 28 2017 | 20:02 PM

%e0%b4%9e%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d

 

ഫറോക്ക് : ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങള്‍ കൂട്ടത്തോടെ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യ-മാംസ മാലിന്യങ്ങള്‍ കൊണ്ടുവന്ന 12 ലോറികളാണ് ദേശീയ പാതയില്‍ ചെറുവണ്ണൂര്‍-നല്ലളം സോണല്‍ ഓഫിസിനു മുമ്പില്‍ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞിട്ടത്. നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് ഇത്തരം മാലിന്യങ്ങള്‍ ഇവിടെ തളളുന്നത് പരിസരവാസികളുടെ ജീവിതം ദുസഹമാക്കിയതിനെ തുടര്‍ന്നാണ് ജനം സംഘടിച്ചെത്തി വാഹനങ്ങള്‍ തടഞ്ഞത്. ഇന്നലെ 11 മണിയോടെയാണ് സംഭവം.
കോര്‍പറേഷന്‍ നേരത്തെയുണ്ടാക്കിയ വ്യവസ്ഥ പ്രകാരം അറവുശാലകളിലെയും ആശുപത്രികളിലെയും മാലിന്യം ഞെളിയന്‍പറമ്പില്‍ തളളുന്നത് നിരോധിച്ചതാണ്. വ്യവസ്ഥകള്‍ ലംഘിച്ചാണ് മാസങ്ങളായി ഇത്തരം മാലിന്യങ്ങള്‍ ഇവിടെ തളളിക്കൊണ്ടിരിക്കുന്നത്. ദുര്‍ഗന്ധം കാരണം പരിസരത്തെ അയ്യപ്പന്‍കണ്ടി പ്രദേശത്തുള്‍പ്പെടെയുളള ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനു പോലും പ്രയാസമായിരിക്കുയാണ്. ഇതോടെയാണ് നാട്ടുകാര്‍ കൂട്ടത്തോടെയെത്തി മാലിന്യലോറികള്‍ തടഞ്ഞത്.
ഏതാനും മാസങ്ങള്‍ക്കും മുമ്പും മാലിന്യ ലോറികള്‍ തടഞ്ഞിരുന്നു. വ്യവസ്ഥകള്‍ മറികടന്ന് കരാറുകാരുമായി ഒത്ത് മാര്‍ക്കറ്റുകളിലെയും പല സ്വകാര്യ സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും ഇവിടെ കൊണ്ടുവരുന്നതായുളള ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
കോര്‍പറേഷന്‍ അധികൃതരും നാട്ടുകാരും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് 10-ാം തിയ്യതിക്ക് മുമ്പ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് , ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌കരണ പ്ലാന്റ്, ലീച്ചെറ്റ് പ്ലാന്റ് എന്നിവ പ്രവര്‍ത്തനക്ഷമമാക്കുമെന്നും അതിനു ശേഷം മത്സൃ-മാംസ മാലിന്യങ്ങള്‍ ഞെളിയന്‍പറമ്പിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും തീരുമാനമായതിനെ തുടര്‍ന്നാണ് പ്രതിഷേധമവസാനിപ്പിച്ചത്. വിവരമറിഞ്ഞ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, ഹെല്‍ത്ത് സുപ്രണ്ട് ഹരിദാസന്‍, ട്രാന്‍സേപോര്‍ട്ട് എച്ച് .ഐ ശിവദാസന്‍ , എച്ച് .ഐ സുബ്രമണൃന്‍, ജൂനിയര്‍ എച്ച് .ഐ ബൈജു, റവന്യൂ ഓഫിസര്‍ ആന്റണി നെല്‍സണ്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത് . കൗണ്‍സിലര്‍ എസ്.വി സയ്യിദ് മുഹമ്മദ് ഷമീല്‍, പുല്ലോട്ട് ബാലകൃഷ്ണന്‍, എ.ടി സുബ്രമണൃന്‍, വി.കെ മുസ്തഫ, എം. ശ്രീജിത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു. ഞെളിയന്‍പറമ്പിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധം ഒരു കിലോമീറ്റര്‍ ദൂരപരിധിയിലുളള ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. രാത്രിയില്‍ കാറ്റിന് അനുസരിച്ചു ദുര്‍ഗന്ധം വ്യാപിക്കുന്നത് പ്രശ്‌നം രൂക്ഷമാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago