HOME
DETAILS
MAL
പേരൂര്‍ സ്കൂള്‍: അധ്യയനം നിര്‍ത്തിവക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് കലക്ടര്‍
backup
June 14 2016 | 03:06 AM
കൊല്ലം: പേരൂര്‍ മീനാക്ഷി വിലാസം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഇ ബ്ലോക്ക് കെട്ടിടത്തിലെ അധ്യയനം നിര്‍ത്തിവക്കുന്നതിനുള്ള ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍ നിര്‍ദേശിച്ചു.
കെട്ടിടം പുതുക്കിപ്പണിത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം മാത്രമേ അധ്യയനം തുടരാന്‍ പാടുള്ളൂ എന്ന് ജൂണ്‍ എട്ടിനിറക്കിയ ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അപകടമായി നില്ക്കുന്ന സണ്‍ഷെയ്ഡ് പൊളിച്ചുനീക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നും യാതൊരു കാരണവശാലും ഇവിടെ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."