കുടിവെള്ള ക്ഷാമമില്ലെന്ന വികസന സമിതിയുടെ അവകാശവാദത്തിനെതിരെ നാട്ടുകാര്‍
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കുട്ടഞ്ചേരിയില്‍ ജലക്ഷാമം നേരിടുന്നില്ലെന്ന വാര്‍ഡ് വികസന സമിതിയുടെ അവകാശവാദത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പൂച്ചക്കോട് പ്രദേശത്ത് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികളോ പൈപ്പ് കണക്ഷനോ നടപ്പിലാക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മാറി മാറി വരുന്ന ഭരണനേതൃത്വങ്ങളോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ആരും നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച കുട്ടഞ്ചേരി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കുടമെടുത്ത് സമരവും പന്തം കൊളുത്തി പ്രകടനവും നടത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി നടത്തിയ പ്രതിഷേധ സമരം രാഷ്ട്രീയ നാടകമാണെന്നാരോപിച്ച് വാര്‍ഡ് വികസന സമിതിയും രംഗത്തെത്തി.
ഇതിനെ തുടര്‍ന്നാണ് കാലങ്ങളായി കുട്ടഞ്ചേരി നിവാസികള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."