പഞ്ചായത്തംഗത്തെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു
പുന്നയൂര്‍: പഞ്ചായത്തംഗത്തെ സാമൂഹ്യവിരുദ്ധര്‍ സംഘംചേര്‍ന്ന് ആക്രമിച്ചതായി പരാതി. പഞ്ചായത്തംഗം ആക്രമിച്ചെന്ന് ആരോപിച്ച് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താലൂക്കാശുപത്രിയില്‍. പുന്നയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ തെക്കേ പുന്നയൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ മുനാഷിനാണ് (32) ആക്രമണത്തില്‍ പരിക്കേറ്റത്. വടക്കേക്കാട് സാമൂഹ്യാരോഗ കേന്ദ്രത്തില്‍ ചികിത്സയിലാണിദ്ദേഹം. തെക്കേ പുന്നയൂര്‍ മേഖലയില്‍ മദ്യമയക്കുമരുന്ന് സംഘം വഴി വിളക്കുകള്‍ നശിപ്പിക്കുന്നതിനെതിരെ സംസാരിച്ചതാണ് ആക്രമണകാരണമെന്ന് മുനാഷ് പറയുന്നു. സംഭവത്തിനെതിരെ വടക്കേക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. മുനാഷിനെ ആക്രമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കരിം കരിപ്പോട്ടയില്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി മൊയതീന്‍ ഷാ പള്ളത്ത്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ ഷിബു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ യൂസുഫ് തണ്ണിത്തുറക്കല്‍, എം.കെ ഉണ്ണി, ഷജീര്‍ കുരഞ്ഞിയൂര്‍, മുജീബ് അകലാട് എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം മുനാഷ് ഷഫീഖ് എന്നയാളുമൊത്ത് ആക്രമിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കടയില്‍ അനസ്(20), ആശാരി പറമ്പില്‍ റഊഫ് (18), പേഴങ്കോട് വീട്ടില്‍ അസ്‌ലം (17) എന്നിവര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ ചിക്തസയില്‍ തേടി. തിങ്കളാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. ഞായറാഴ്ച്ച രാത്രി റോഡ് വക്കില്‍ കൂട്ടം കൂടിയിരുന്നത് സംബന്ധിച്ച് തിങ്കളാഴ്ച്ച രാവിലെ അസ്‌ലമിന്റെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി യുവാക്കള്‍ ആരോപിച്ചു. മുനാഷിനെ സംഘം പരിഹസിച്ചുവെന്നാരോപിച്ചാണ് അസഭ്യം പറഞ്ഞത്. പിന്നീട് 11 മണിയോടെയാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."