HOME
DETAILS
MAL
നമ്മള് അതും അതിജീവിക്കുന്നു; സംസ്ഥാനത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്
backup
February 09 2020 | 14:02 PM
തൃശ്ശൂര്‍: നിപാ രോഗത്തെ തുരത്തിയ കേരളത്തിന്റെ മുന്നില്‍ കൊറോണയും മുട്ടുമടക്കുന്നു. സംസ്ഥാനത്ത് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പുതിയ രക്തസാംബിള് പരിശോധനയുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അടുത്ത പരിശോധാഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാനാകും. അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."