ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ പട
കൊടുങ്ങല്ലൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ പട. കഴിഞ്ഞ കുറി പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതും കാലങ്ങളായി തങ്ങളുടെ ഉറച്ച സീറ്റെന്ന് കരുതിപ്പോന്നിരുന്നതുമായ ചാലക്കുടി മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തിരയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.സി ചാക്കോ നിലവില്‍ ചിത്രത്തിലില്ല. ഒരു വട്ടം ചാലക്കുടിയെ പ്രതിനിധീകരിച്ച കെ.പി ധനപാലന്‍ ഇക്കുറി സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ മറ്റു പലരും ഇടം പിടിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കെ.ബാബു ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം പാര്‍ട്ടിയില്‍ ശക്തമാണ്. എ ഗ്രൂപ്പ് ബാബുവിനു വേണ്ടി അണിയറ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത് കെ. ബാബു തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതേ സമയം ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, മാത്യു കുഴല്‍ നാടന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
ടി.എന്‍ പ്രതാപന്‍ ഐ ഗ്രൂപ്പിനോട് അടുക്കുന്നുവെന്ന ശ്രുതിക്കിടയിലാണ് ചാലക്കുടിയിലേക്ക് പ്രതാപന്റെ പേര് കൂടി എഴുതിച്ചേര്‍ത്തിട്ടുള്ളത്.
ദേശീയ തലത്തില്‍ ബന്ധങ്ങളുള്ള മാത്യു കുഴല്‍നാടന്റെ പേര്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചാരണമുണ്ട്. ഇന്നസെന്റിന്റെ ഇറക്കി എല്‍.ഡി.എഫ് പിടിച്ചെടുത്ത ചാലക്കുടി തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ആരെ നിര്‍ത്തി തിരിച്ചുപിടിക്കുമെന്നതാണ് പാര്‍ട്ടിയെ കുഴയ്ക്കുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."