HOME
DETAILS
MAL
ആലപ്പാട് ഖനനം: ചര്‍ച്ച ഇന്ന്; ക്ഷണം ലഭിച്ചില്ലെന്ന് സമരക്കാര്‍
backup
January 17 2019 | 05:01 AM
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. സീ വാഷിംഗ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിനാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ചര്‍ച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാര്‍ പറയുന്നത്. ക്ഷണം ലഭിച്ച ശേഷമേ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ എന്ന് സമരക്കാര്‍ അറിയിച്ചു. ഖനനം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."