ആലപ്പാട് ഖനനം: ജനങ്ങളുടെയും സര്‍ക്കാരിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടും സര്‍ക്കാരിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടും തീരുമാനം എടുക്കുമെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജന്. ഖനനത്തില്‍ നിന്ന് പിന്മാറണമെന്ന് സമരം ചെയ്യുന്നവര്‍ അടക്കം ആരും പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് ജനങ്ങളുടെ താല്പര്യങ്ങളും സംസ്ഥാനത്തിന്റെ താല്പര്യങ്ങളും തൊഴിലാളികളുടെ താല്പര്യങ്ങളും പരിഗണിച്ച് നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പാട്ടെ പ്രശ്നത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് മഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. അഞ്ചു മണിയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇക്കാര്യം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും ജയരാജന് പറഞ്ഞു.
അതേസമയം, ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടെന്ന വാര്‍ത്ത മന്ത്രി തള്ളി. വി.എസ് അങ്ങനെ പറയില്ലെന്നും വേണ്ടാത്ത സ്ഥലത്ത് വി.എസിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."