ജിഷ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍
പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് ഇന്നലെ കുപ്രസിദ്ധ കുറ്റവാളി സന്തോഷിന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തതായി സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് സന്തോഷിനെ ചോദ്യംചെയ്ത് വിട്ടയച്ചതിനു ശേഷം വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.
ജിഷ കൊല്ലപ്പെട്ട ദിവസം സന്തോഷും മൂന്നുകൂട്ടാളികളും പെരുമ്പാവൂരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജിഷ വധവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടില്ല. അതേസമയം കൊലയാളി മലയാളി ആണോ ഇതര സംസ്ഥാന തൊഴിലാളിയാണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലയാളിയുടേതെന്ന് ഉറപ്പുള്ള രക്തസാംപിളും ജിഷയുടെ നഖത്തിന് ഇടയില്‍ നിന്ന് ലഭിച്ച ചര്‍മ കോശങ്ങളും മാത്രമാണ് തെളിവായി അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. അതേസമയം അയല്‍വാസികളും നാട്ടുകാരുമായ ഏതാനും പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."