ഇന്‍വിറ്റേഷന്‍ വോളി: കെ.എസ്.ഇ.ബിക്ക് ജയം
പയ്യന്നൂര്‍: ഓള് ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയില്‍ ഇന്നലെ വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി തിരുവനന്തപുരത്തിന് വിജയം. സായി തലശ്ശേരിയെയാണ് ശക്തമായ പോരാട്ടത്തില്‍ കെ.എസ്.ഇ.ബി മറികടന്നത്. (സ്കോര്‍ 17-25, 259-14, 25-16, 21-25, 15-12).
ടൂര്‍ണമെന്റില്‍ ആദ്യമായി അഞ്ച് സെറ്റ് പോരാട്ടം കണ്ട മത്സരത്തില്‍ ദേശീയ താരങ്ങള്‍ അണിനിരന്ന കെ.എസ്.ഇ.ബി.യെ വിറപ്പിച്ചാണ് സായി തുടങ്ങിയത്. ആദ്യ സെറ്റ് സായി നേടി. സീനിയര്‍ ഇന്ത്യന്‍ താരം മിനിമോള്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ ശക്തമായ അക്രമണം നടത്തിയപ്പോള്‍ യൂത്ത് ഇന്ത്യന്‍ താരങ്ങളായ അഞ്ജലി ബാബുവും അഞ്ജലി ജോസഫും സൂര്യയും ശക്തമായ പിന്തുണ നല്കി. ദേശീയ താരങ്ങള്‍ കളിയിലേക്ക് ശക്തമായി തിരിച്ചു വന്നതോടെ കെ.എസ്.ഇ.ബി രണ്ടും മൂന്നും സെറ്റ് നേടി. നാലാം സെറ്റില്‍ വീണ്ടും സായി തിരിച്ചുവന്നു. നിര്‍ണായകമായ അഞ്ചാം സെറ്റ് കെ.എസ്.ഇ.ബി അനുഭവത്തിന്റെ കരുത്തില്‍ നേടിയതോടെ വിജയം കെ.എസ്.ഇ.ബിക്കൊപ്പം നിന്നു. സ്കോര്‍ മാറിമറിഞ്ഞ സെറ്റില്‍ ഒരു വേള സായി മുന്നിലെത്തിയിരുന്നു. നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ കളിക്കാരെ പരിചയപ്പെട്ടു.
ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ നേവിയും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് വിജയം. ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തി. (സ്കോര്‍ 25-18, 25-19, 25-21). ഇന്ത്യന്‍ റെയില്‍വേയുടെ രണ്ടാം ജയമാണ്. മൂന്നാം മത്സരത്തില്‍ ബി.പി.സി.എല്‍ കൊച്ചിന് ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക്
ഇന്ന് ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും. വനിതാ വിഭാഗത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ കെ.എസ്.ഇ.ബിയെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ഒ.എന്‍.ജി.സി ഐ.ഒ.ബി ചെന്നൈയെയും മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മി ഇന്ത്യന്‍ ഇന്‍കം ടാക്സിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."