HOME
DETAILS
MAL
രാഷ്ട്രപതി നാളെ കേരളം സന്ദര്‍ശിക്കും
backup
March 01 2017 | 05:03 AM
ന്യൂഡല്‍ഹി:രാഷ്ട്രപതി പ്രണബ് മുഖര്‍ജി മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നാളെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി'സുസ്ഥിര സംസ്കാര നിര്‍മാണത്തിന്റെ പ്രാധാന്യം'സെമിനാര്‍ വൈകിട്ട് നാലിന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ആറാമത് കെ.എസ്.രാജാമണി സ്മാരക പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും.
രാജ്യാന്തര സാമകാലിക കലാപ്രദര്‍ശനമാണ് കൊച്ചി ബിനാലെ. അഭിഭാഷകനും കേരള പബ്ലിക് മെന്‍സ് എന്‍ക്വയറി കമ്മിഷന് മുന്‍ അംഗവുമായിരുന്ന കെ.എസ്. രാജാമണിയുടെ ഓര്‍മയ്ക്കായാണ് സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."