സംഘ്പരിവാര്‍ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഉണരണം: സുധാകര്‍ റെഡ്ഡി
പാലക്കാട്: അടുക്കളയില്‍വരെ ഒളിഞ്ഞുനോക്കുന്ന സംഘ്പരിവാര്‍ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഉണരണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. സി.പി.ഐ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാജ്‌പേയി സര്‍ക്കാരിനേക്കാള്‍ നിലവാരംകുറഞ്ഞ ഭരണമാണ് മോദിയുടെ കീഴില്‍ നടക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്.
പാകിസ്താന്‍ മുസ്‌ലിം രാജ്യമാണെന്നും അവരെ എതിര്‍ക്കേണ്ട ഇന്ത്യ ഹിന്ദു രാജ്യമാകണമെന്നുമുള്ള സംഘ്പരിവാറിന്റെ അജന്‍ഡയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എക്കും യോഗത്തില്‍ സ്വീകരണം നല്‍കി. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍.ജയദേവന്‍ എം.പി, വി. ചാമുണ്ണി, കെ.പി.സുരേഷ്‌രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."