അഗസ്ത്യാര്‍കൂടത്തില്‍ ഗോത്രാചാരങ്ങള്‍ വനംവകുപ്പ് തടസപ്പെടുത്തിയെന്ന് ആദിവാസി മഹാസഭ
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ കാരണിക്കാര്‍ പാരമ്പര്യമായി നടത്തിവന്ന പൂജയും ആരാധനയും വനംവകുപ്പ് തടസപ്പെടുത്തിയെന്ന് ആദിവാസി മഹാസഭ. എല്ലാവര്‍ഷവും മകരം ഒന്നു മുതല്‍ ശിവരാത്രി വരെ നടത്തിവന്നിരുന്ന പൂജ ട്രക്കിങിന്റെ പേരില്‍ ഈ വര്‍ഷം
ഒരു ദിവസം മാത്രം നടത്തിയാല്‍ മതിയെന്ന് വനംവകുപ്പ് വിലക്കിയിരിക്കുകയാണെന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മകരം ഒന്നിന് പൂജക്കെത്തിയ മുഖ്യപൂജാരി ഭഗവാന്‍ കാണിക്ക് വനംവകുപ്പിന്റെ എതിര്‍പ്പും വിഗ്രഹം ബാരിക്കേഡ് വച്ച് അടച്ചതുമൂലവും പൂജ ചെയ്യാന്‍ കഴിഞ്ഞില്ല.
യുനസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രക്കിങിന്റെ പേരില്‍ ഓരോ സീസണിലും ആറായിരത്തോളം പേരെ ഏത് നിയമത്തിന്റെ പേരിലാണ് കടത്തിവിടുന്നതെന്ന് വകുപ്പ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി, ഭഗവാന്‍ പൂജാരി, ഉദയകുമാര്‍ ചെറുവാളം. വില്യാന്‍ കാണി, മാത്തന്‍ കാണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."