HOME
DETAILS
MAL
എറണാകുളത്തുകാര്‍ എന്തും ക്രിമിനലൈസ് ചെയ്യുമെന്ന് മന്ത്രി സുധാകരന്‍
backup
February 11 2020 | 04:02 AM
തിരുവനന്തപുരം: വൈറ്റിലയില്‍ പുതിയതായി നിര്‍മിക്കുന്ന മേല്‍പാലത്തെക്കുറിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്നും എല്ലാറ്റിനെയും എറണാകുളത്തുകാര്‍ ക്രിമിനലൈസ് ചെയ്യുകയാണെന്നും മന്ത്രി ജി.സുധാകരന്‍.
പാലാരിവട്ടം പാലം പുനര്‍നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്ന പി.ടി തോമസിന്റെ സബ്മിഷന് നിയസഭയില്‍ മറുപടി പറയവെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം.
എറണാകുളത്ത് വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയാണ്. മുഖം കാണിക്കാതെയുള്ള ശബ്ദസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും ഇങ്ങനെയില്ല. പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന വിള്ളലുണ്ടാക്കും. അതാണ് എതിര്‍ക്കാന്‍ കാരണം. അതുകൊണ്ടാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ പോയത്. കോടതി വിധി എന്തുതന്നെ ആയാലും അപ്പീല്‍ പോകില്ല, അതു നടപ്പിലാക്കും. എത്രയും വേഗം കേസ് തീര്‍ത്ത് നല്ല പാലം പണിയണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഒരുതരത്തിലുള്ള ഇടപെടലും താനോ മുഖ്യമന്ത്രിയോ നടത്തിയിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."