മലമ്പുഴ വെള്ളം മാന്നനൂര്‍ ഉരുക്കു തടയണയില്‍ എത്തി നീരൊഴുക്ക് നിലച്ചതോടെ ഭാരതപ്പുഴ വറ്റി കൊണ്ടിരിക്കുകയാണ്
ഷൊര്‍ണൂര്‍: മേഖലയില്‍ രൂക്ഷമായി കുടിവെള്ളക്ഷാമം നേരിട്ടു കൊണ്ടിരിക്കേ, മലമ്പുഴ വെള്ളം മാന്നനൂര്‍ ഉരുക്കു തടയണയില്‍ എത്തി തുടങ്ങി. വെള്ളം എത്തിയതോടെ തദ്ദേശവാസികള്‍ക്ക് അല്പം ആശ്വാസത്തിന് വക നല്കി. ഏതാനും ദിവസത്തിനുള്ളില്‍ വെള്ളം ഷൊര്‍ണൂരിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീരൊഴുക്ക് നിലച്ചതോടെ ഭാരതപ്പുഴ വറ്റി വരണ്ടു കൊണ്ടിരിക്കുകയാണ്.
പുഴ വരണ്ടതോടെ മാന്നനൂര്‍ ഉരുക്കു തടയണയില്‍ നിന്നാണ് വെള്ളം ശേഖരിച്ച് കുടിവെള്ള പൈപ്പു വഴി വിതരണം ചെയ്യുകയായിരുന്നു.
ഉരുക്ക് തടയണയില്‍ വെള്ളം എത്തിയതോടെ ഷൊര്‍ണൂര്‍ നിവാസികള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.
മേഖലയില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാകട്ടെ വെള്ളം കിട്ടാകനിയായി മാറി. അതേസമയം കുടിവെള്ളക്ഷാമം കെട്ടിടനിര്‍മാണ മേഖലയെ കാര്യമായി ബാധിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."