കെ.എസ്.ഇ.ബിക്ക് പിരിഞ്ഞുകിട്ടാന്‍ 1548.5 കോടി
കൊണ്ടോട്ടി: കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് കെ.എസ്.ഇ.ബിക്കു പിരിഞ്ഞു കിട്ടാനുളള വൈദ്യുതി ബില്‍ കുടിശ്ശിക 1548.5 കോടി രൂപ.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് കുടിശ്ശികയായി 407.57 കോടിയാണ് ലഭിക്കാനുള്ളത്. കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക 273.63 കോടിയിലെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 93.80 കോടിയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 4.77 കോടിയുമാണ് വൈദ്യുത ബില്‍ ഇനത്തില്‍ നല്‍കാനുള്ളത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 6.40 കോടി, കേന്ദ്ര പൊതുസ്ഥാപനങ്ങള്‍ 59.77 കോടിയും നല്‍കാനുണ്ട്. കുടിശ്ശിക സംബന്ധിച്ച് അതത് വകുപ്പുകള്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും പണം ഇതുവരെ അടച്ചിട്ടില്ല.
വൈദ്യുതി മോഷണവും ദുരുപയോഗവും കണ്ടെത്തിയതിനു നാലു വര്‍ഷത്തിനിടെ വൈദ്യുതി വകുപ്പു പിഴ ചുമത്തിയത് 73.71,69 691 രൂപയാണ്. കൊല്ലം, മലപ്പുറം ജില്ലകളിലാണ് മോഷണം കൂടുതലും പിടികൂടിയത്. കൊല്ലത്ത് 10,03,96,496 രൂപയും മലപ്പുറം ജില്ലയില്‍ 8,16,63,230 രൂപയുമാണ് പിഴ ചുമത്തിയത്. മറ്റു ജില്ലകളില്‍ വൈദ്യുതി മോഷണം കണ്ടെത്തിയതിന് പിഴചുമത്തിയ തുക ഇങ്ങനെ: എറണാകുളം - (7,29,20,261) കോഴിക്കോട് - (6,84,13,778) കാസര്‍ക്കോട് - (5,17,94,073) തിരുവനന്തപുരം - (5,07,13,026) ആലപ്പുഴ - (4,58,84,183) ഇടുക്കി - (4,48,52,492) കണ്ണൂര്‍ - (4,41,80,173) കോട്ടയം - (4,34,59,768) തൃശൂര്‍ - (4,20,28,109)
വയനാട് - (3,94,55,007)
പാലക്കാട് - (3,43,40,878) പത്തനംതിട്ട - (1,70,68,211)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."