ജലചൂഷണങ്ങള്‍ തടയണം: വെല്‍ഫെയര്‍ പാര്‍ട്ടി
പാലക്കാട്: നാട് ചരിത്രത്തിലില്ലാത്ത വിധം ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വന്‍തോതില്‍ ഭൂഗര്‍ഭ ജലം കൊള്ളയടിക്കുന്ന പെപ്‌സി കോളയും, മദ്യ, കുപ്പിവെള്ളക്കമ്പനികളും എത്രയും വേഗം അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ജലമൂറ്റുന്ന കമ്പനികളെ സംരക്ഷിക്കുകയും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഭൂഗര്‍ഭ ജല വകുപ്പിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയും ജലചൂഷണം നടത്തുകയും ചെയ്യുന്നതിന്റെ പേരില്‍ പെപ്‌സി കൊക്ക കോളക്കമ്പനി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തമിഴ്‌നാട്ടിലെ വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം അഭിനന്ദനാര്‍ഹവും ഇത് കേരളത്തിലെ ഉത്തരവാദപ്പെട്ടവരും മാതൃകയാക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. പി.വി. വിജയരാഘവന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."