സംയമനം ദൗര്‍ബല്യമായി കാണരുത്, സര്‍ക്കാര്‍ വാക്കുപാലിക്കണം: സാദിഖ് മുസ്‌ലിയാര്‍
വല്ലപ്പുഴ: വഖഫ് ട്രിബ്യൂണലില്‍ ജില്ലാ ജഡ്ജിക്ക് പുറമേ നിയോഗിക്കപ്പെട്ട ടി.കെ ഹസന്‍, എ.പി അബ്ദുള്ള എന്നിവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുന:പരിശോധന നടത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍.
സമസ്തയുടെ പിന്നിലുള്ള ലക്ഷക്കണക്കിന് വരുന്ന വിശ്വാസി സമൂഹം സമാധാന കാംക്ഷികളാണെന്നതും അവര്‍ സംയമനം പാലിക്കുന്നവരാണെന്നതും ഈ സമൂഹത്തിന്റെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പ്രസ്താവിച്ചു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് സമസ്തനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം. മന്ത്രി കെ.ടി ജലീലാണ് ഈ നിയമനങ്ങള്‍ക്ക് പിന്നിലെന്നാണ് മനസ്സിലാകുന്നതെന്നും സാദിഖ് മുസ്‌ലിയാര്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി 7 മുതല്‍ 10 വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖ് മുസ്‌ലിയാര്‍. സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി.
നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ.സി അബൂബക്കര്‍ ദാരിമി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി, എം.വീരാന്‍ ഹാജി പൊട്ടച്ചിറ, വി.എ.സി കുട്ടി ഹാജി, പി.കെ ആറ്റക്കോയ തങ്ങള്‍, ടി.പി അബൂബക്കര്‍ മുസ്ലിയാര്‍ പാലക്കോട്, ഇ.വി ഖാജ ദാരിമി തൂത, എം.പി.എ ഖാദര്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഖാദര്‍ ഫൈസി തലക്കശ്ശേരി, വീരാന്‍ ഹാജി കരിമ്പ, മുനീര്‍ അന്‍വരി കൊപ്പം, നൗഫല്‍ വല്ലപ്പുഴ, സലീം വല്ലപ്പുഴ, കുഞ്ഞിമുഹമ്മദ് ഫൈസി മോളുര്‍, സഈദ് ഹുദവി, സലാം ഫൈസി, ബഷീര്‍ വല്ലപ്പുഴ, പി.വി.എസ് ശിഹാബ് ആലൂര്‍, ഫൈസല്‍ കോങ്ങാട്, വഹാബ് ഫൈസി, അസീസ് ഫൈസി, മുഹമ്മദാലി ഫൈസി മോളൂര്‍, സൈനുല്‍ ആബിദ് മാഷ്, കബീര്‍ അന്‍വരി പട്ടാമ്പി, ഇ.അലവി ഫൈസി കുളപ്പാമ്പ് സ്വാഗതവും സി.മുഹമ്മദലി ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."