HOME
DETAILS

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

  
Web Desk
October 06, 2024 | 3:44 AM

Israels Devastating Assault on Gaza Infrastructure Destroyed Lives Lost

ഗസ്സ:  ജനജീവിതത്തിന്റെ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണം നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയാണ് വംശഹത്യയ്‌ക്കൊപ്പം ഇസ്‌റാഈല്‍ ലക്ഷ്യം വയ്ക്കുന്നത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ വിച്ഛേദിച്ച ശേഷമാണ് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പാടേ തകര്‍ത്തു. 

85 ശതമാനം കെട്ടിടങ്ങളും ആക്രമണം ഒരു വര്‍ഷമെത്തുമ്പോള്‍ നശിപ്പിക്കപ്പെട്ടു. ഗസ്സയിലെ ജനം അന്തിയുറങ്ങുന്നത് താല്‍ക്കാലിക ടെന്റുകളിലാണ്. ഒക്‌സ്ഫാമിന്റെ കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് 20,000 പേരെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മരിച്ചിട്ടുണ്ടാകും. 

ആശുപത്രികള്‍, സ്‌കൂളുകള്‍, മത സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യംവയ്ക്കുന്നത്. ഗസ്സയിലെ 36 ആശുപത്രികളില്‍ 17 എണ്ണം മാത്രമേ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവിടെ ഇന്ധനം, മെഡിക്കല്‍ സപ്ലൈ, ശുദ്ധജലം എന്നിവ കിട്ടാനില്ല.

ഗസ്സയില്‍ 123 സ്‌കൂളുകളും സര്‍വകലാശാലകളും ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. 18 വയസുവരെയുള്ള 11,500 വിദ്യാര്‍ഥികളും 750  അധ്യാപകരും കൊല്ലപ്പെട്ടുവെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു. ഈ വര്‍ഷം സ്‌കൂളില്‍ 6.25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നഷ്ടപ്പെട്ടു. 45,000 പ്രൈമറി സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം തുറക്കാനായില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്‌സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി

Kerala
  •  5 days ago
No Image

അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്

uae
  •  5 days ago
No Image

അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ

qatar
  •  5 days ago
No Image

ഫാസ് ടാ​ഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും

National
  •  5 days ago
No Image

മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്‌ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ

Kerala
  •  5 days ago
No Image

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ദുബൈയിലും ഷാർജയിലും ഡെലിവറി റൈഡർമാർക്ക് പുതിയ ലെയ്ൻ നിയമങ്ങൾ; നിയമം ലംഘിച്ചാൽ 1,500 ദിർഹം പിഴ

uae
  •  5 days ago
No Image

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്

Kerala
  •  5 days ago
No Image

ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ

uae
  •  5 days ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

International
  •  5 days ago