HOME
DETAILS

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

  
October 05, 2024 | 6:00 PM

UAE Indian Passport Services at Passport Seva Portal is down

ദുബൈ: പാസ്പോർട്ട് സേവ പോർട്ടലിലെ തകരാറിനെത്തുടർന്ന് യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ പാസ്പോർട്ട് സേവനം ലഭ്യമായിരിക്കില്ലെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പാസ്പോർട്ട് സർവിസ് മുടങ്ങുന്നത് യു.എ.ഇയിൽ തുടർക്കഥയാവുകയാണ്.

പാസ്പോർട്ട് സേവ പോർട്ടൽ തകരാറിലായതിനാൽ യുഎഇയിലെ ബി.എൽ.എസ് കേന്ദ്രങ്ങളിൽ ശനിയാഴ്ച പാസ്പോർട്ട് സർവിസുണ്ടായിരിക്കില്ല. തൽകാൽ, പി.സി.സി. സേവനങ്ങളെയും ഇത് ബാധിക്കും. ഞായറാഴ്ച വൈകുന്നേരം വരെ ഈ പ്രശ്നം തുടരുമെന്ന് അബൂദബി ഇന്ത്യൻ എംബസി വ്യക്തമാക്കി. 

പാസ്പോർട്ട് നടപടികൾക്കായി ഒക്ടോബർ അഞ്ചിന് അപ്പോയിൻമെൻ്റ് ലഭിച്ചവർക്ക് ഈമാസം 13ന് അപ്പോയിൻമെന്റ് മാറ്റിനൽകും. പഴയ അപ്പോയിൻമെൻ്റിലെ സമയക്രമം അതേപടി തുടരും. അന്നേദിവസം, ബി.എൽ.എസ് കേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർക്ക് 13ന് ശേഷം അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാം.

എന്നാൽ, ഇത്തരത്തിലെത്തുന്ന അപേക്ഷകർക്ക് കൂടുതൽ സമയം സേവനത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് എംബസി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ബി.എൽ.എസ് കേന്ദ്രങ്ങളിലെ കോൺസുലാർ, വിസാ സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് എംബസി പറഞ്ഞു. കഴിഞ്ഞമാസവും പലവട്ടം പാസ്പോർട്ട് സേവ പോർട്ടൽ പണിമുടക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  11 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  11 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  11 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  11 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  11 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  11 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  11 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  11 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  11 days ago