HOME
DETAILS

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

  
October 06, 2024 | 5:08 AM

theft-in-mt-vasudevan-nair-house-two-in-custody

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.

കൊട്ടാരം റോഡിലെ എം.ടിയുടെ 'സിതാര' വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ അലമാരയിലെ സേഫില്‍ സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞ മാസം 22നും 30നുമിടയില്‍ മോഷണം നടന്നതായാണ് എം.ടിയുടെ ഭാര്യ എസ്.എസ് സരസ്വതി നടക്കാവ് പൊലിസില്‍ നല്‍കിയ പരാതിയിലുള്ളത്.

സ്വര്‍ണാഭരണങ്ങള്‍ മകളുടെ ബാങ്ക് ലോക്കറില്‍ വച്ചിട്ടുണ്ടോയെന്ന സംശയം മൂലമാണ് പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പവന്‍ തൂക്കംവരുന്ന ഗോള്‍ഡ് ചെയിന്‍, മൂന്ന് പവന്‍ തൂക്കം വരുന്ന വള, മൂന്ന് പവന്‍ തൂക്കംവരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

അതേസമയം ജ്ഞാനപീഠമുള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളുള്ള വീട്ടില്‍ നിന്ന് ഇവയൊന്നും തന്നെ നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. വീടിനെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാവാനാണ് സാധ്യതയെന്നാണ് സംശയം.

മോഷ്ടാവ് വീട്ടില്‍ കയറാനായി വാതിലുകളോ മറ്റോ തര്‍ക്കത്തിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകര്‍ത്തിട്ടില്ല. തൊട്ടടുത്ത മേശപ്പുറത്തായിരുന്നു താക്കോലുണ്ടായിരുന്നത്. അതിനാല്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷം മോഷണം നടത്തിയതാകാണ് സാധ്യതയെന്ന് പൊലിസ് അറിയിച്ചു. 

അസി.കമ്മിഷണര്‍ ടി.കെ അഷ്റഫിന്റെ മേല്‍നോട്ടത്തില്‍ ചെമ്മങ്ങാട് ഇന്‍സ്പക്ടര്‍ എസ്.കിരണ്‍, നടക്കാവ് ഇന്‍സ്പക്ടര്‍ എന്‍.പ്രജീഷ് എന്നിവരുള്‍പ്പെടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസി.കമ്മിഷണറുടെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം. കൊട്ടാരം റോഡിലേയും ഈസ്റ്റ് നടക്കാവിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  5 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  5 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  5 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  5 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  5 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  5 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  5 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  5 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  5 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

latest
  •  5 days ago