HOME
DETAILS

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

  
October 05, 2024 | 5:13 PM

Serious findings against MR Ajith Kumar in DGPs report

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി ശൈഖ് ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിറകില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് സംശയം. 

ഡിജിപി പട്ടികയില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോ കൂടിക്കാഴ്ച്ചക്ക് പിറകില്‍, അതോ ഇതുവരെ കിട്ടാത്ത രാഷ്ട്രപടിയുടെ പൊലിസ് മെഡലിന് വേണ്ടിയോ, ഇതിന് പുറമെ കൂടിക്കാഴ്ച്ചക്ക് പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നീ സംശയങ്ങളാണ് ഡിജിപി ഉന്നയിക്കുന്നത്. 

മാത്രമല്ല മണിക്കൂറുകള്‍ നീണ്ട യാത്രയിലും ദുരൂഹതയുണ്ടെന്ന് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെ ഒരു സ്‌കൂളിലെത്തി നടത്തിയ കൂടിക്കാഴ്ച്ചയും ദുരൂഹമാണ്. കേരളത്തിലെ പൊതുസമൂഹത്തില്‍ ദത്താത്രേയ ഹൊസബാല എന്ന പേര് പരിചിതമായത് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണെന്നും രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ കാണുന്നത് പോലെയല്ല ഇതെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച പൊലിസ് സേനയുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതിന് സമാനമാണെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

അല്‍പസമയം മുന്‍പാണ് എഡിജിപി അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. എഡിജിപി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച, പിവി അന്‍വറിന്റെ ആരോപണങ്ങള്‍ എന്നിവയെക്കുറിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്. പിവി അന്‍വര്‍ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പൊലിസിന് അന്വേഷണ വീഴ്ചയുണ്ടായെന്നും, റിദാന്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും, കേസിലെ ആദ്യ ഘട്ടത്തില്‍ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുണ്ട്. 

Serious findings against MR Ajith Kumar in DGPs report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ; പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  20 days ago
No Image

തണ്ണിമത്തന്‍ ഉല്‍പ്പാദനത്തില്‍ 99 ശതമാനം സ്വയംപര്യാപ്തത; കാര്‍ഷിക രംഗത്ത് സഊദിയുടെ വന്‍ നേട്ടം

Saudi-arabia
  •  20 days ago
No Image

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 8,643 ബലാത്സംഗ കേസുകൾ

National
  •  20 days ago
No Image

അപൂർവ്വങ്ങളിൽ അപൂർവമായ യാദൃശ്ചികത; അതിശയിപ്പിക്കുന്ന ലോക റെക്കോർഡ് പങ്കിട്ട് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും!

Football
  •  20 days ago
No Image

സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്താല്‍ ജര്‍മനിയും വീഴും; ലോക ചരിത്രത്തിലെത്താന്‍ കാനറിപ്പടയ്ക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ!

Football
  •  21 days ago
No Image

അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

uae
  •  21 days ago
No Image

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

Kerala
  •  21 days ago
No Image

അൾട്ടിമേറ്റ് റെസ്പെക്റ്റ്; കളിയിൽ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കവർന്ന് ജോർദാൻ!

Football
  •  21 days ago
No Image

'ദുബൈ-ഇറ്റ് അവാർഡ്' പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; പുരോഗതിയുടെയും നവീകരണത്തിന്റെയും പുതിയ മാതൃക

uae
  •  21 days ago
No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago