ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ഒരാള്‍ അറസ്റ്റില്‍
എരുമപ്പെട്ടി: ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഏജന്‍സി നടത്തിപ്പുക്കാരില്‍ ഒരാളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട മടത്തിക്കര പനങ്ങാട്ടില്‍ സഞ്ജയ്(23) നെയാണ് എസ്.ഐ. വനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പങ്കാളിയായ പേരാമംഗലം സ്വദേശി ലിയോ ജോര്‍ജ്ജിനെതിരെ കേസെടുത്തിട്ടുï്.
എരുമപ്പെട്ടി വെള്ളറക്കാട് തേജസ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് തട്ടിപ്പിനിരകളായത്. കൊച്ചി ഹെഡ് ഓഫിസായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ഓണ്‍ലൈന്‍ സ്വകാര്യ ടൂര്‍ ഏജന്‍സിയായ ഒലിവ് ഹോള്‍ഡെയ്‌സാണ് തട്ടിപ്പ് നടത്തിയത്.
കോളജിലെ 120 വിദ്യാര്‍ഥികള്‍ക്ക് എട്ട് ദിവസത്തെ ഗോവ.ഗോകര്‍ണ്ണം വിനോദയാത്രയ്ക്കായി യാത്ര താമസ ഭക്ഷണം എന്നിവ ഉള്‍പ്പടെ ആറ് ലക്ഷം രൂപയ്ക്കാണ് ഏജന്‍സി കരാറാക്കിയിരുന്നത്. എന്നാല്‍ മുന്‍കൂറായി 4,80,000രൂപ വാങ്ങിയ ഏജന്‍സി ടൂര്‍ പാക്കേജില്‍ പറഞ്ഞിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊïു പോയില്ലെന്നും ഗോവയില്‍ എത്തിച്ച വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യവും കുടിവെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും എരുമപ്പെട്ടി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൈവശമുïായിരുന്ന പണം തീര്‍ന്നതിനാല്‍ വെള്ളവും ഭക്ഷണവും താമസ സൗകര്യം ലഭിക്കാതെ ദുരിതത്തിലായ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും കരാറില്‍ പറഞ്ഞിരുന്ന ദിവസങ്ങള്‍ക്ക് മുമ്പ് കോളേജിലേക്ക് മടങ്ങുകയായിരുന്നു.
ഒലിവ് ഹോളിഡേയ്‌സ് ടൂര്‍ ഏജന്‍സി സമാനമായ രീതിയില്‍ നിരവധി സ്വാശ്രയ കോളേജുകളില്‍ തട്ടിപ്പ് നടത്തിയിട്ടുïെന്ന് പറയുന്നു. ഏജന്‍സിക്കെതിരെ കൂടുതല്‍ കോളജുകളില്‍ നിന്നും പരാതി ലഭിച്ചു തുടങ്ങിയിട്ടുïെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."