വർണ്ണ വിസ്മയം തീർത്ത് ഒ.ഐ.സി.സി നെസ്റ്റോ കളർ ഫെസ്റ്റ് 2020
റിയാദ്: റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെയും നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെയും ആഭിമുഖ്യത്തിൽ അസീസിയ ട്രെയിൻമാളിൽ അഞ്ചാമത് 'ഒ.ഐ.സി.സി. നെസ്റ്റോ കളർ ഫെസ്റ്റ് 2020' ചിത്രരചനാ പെയിറ്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരം ചിത്രകാരി വിനി ഷനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന ശില്പി ഡോ: അംബേദ്ക്കറുടെ കാരിക്കേച്ചറാണ് വിഷയമായി നൽകിയത്. കാരികേച്ചർ പരിപാടിക്ക് ഉമർ ഷരീഫ്, സൻജ്ജീർ കോളിയോട്ട്, നാദിർഷ കൊച്ചി, ബാസ്റ്റിൻ ജോർജ്ജ്, രാജൻ കാരിച്ചാൽ, അമീർ പട്ടണത്ത്, ഷാജി നിലമ്പൂർ, നസീമ അബ്ദുൽ കരീം, അനാർ ഹർഷാദ്, എന്നിവർ നേതൃത്വം നൽകി. ഹെൽപ്പ് ഡെസ്ക്കിൽ ഷമീം എൻ.കെ, അശ്റഫ് മേച്ചീരി, ജംഷാദ് തുവ്വൂർ ,വഹീദ് വാഴക്കാട്, മാസിൻ ചെറുവാടി, ഹസ്ന ഷമീം എന്നിവർ നേതൃത്വം നൽകി. പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ കാരിക്കേച്ചർ മത്സരം ശ്രദ്ദേയമായി. നസ്റിൻ സഫീർ വരച്ച ആർട്ട് ഗാലറിയുടെ പവലിയൻ സന്ദർശകർക്ക് നവ്യാനുഭമായി. സാംസ്ക്കാരിക പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അബ്ദുൽ കരീം കൊടുവള്ളി അധ്യക്ഷനായി. ഒ.ഐ.സി.സി.സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ചടങ്ങ് ഉൽഘാടനം ചെയ്തു. നെസ്റ്റോ റീജിനൽ മാനേജർ നാസർ കല്ലായി, എയർ ഇന്ത്യാ മാനേജർ ബസന്ത് ബാർദേ മുഖ്യാഥിതികളായിരുന്നു. ഇമ്രാൻ സേഠ്,അശ്റഫ് വടക്കേവിള, ഉബൈദ് എടവണ്ണ ,അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപള്ളി, സജി കായംങ്കുളം, ശിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ടുപാടം, രഘുനാഥ് പറശ്ശിനിക്കടവ്, ഷഫീഖ് കിനാലൂർ, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, സക്കീർ ധാനത്ത്, സജീർ പൂന്തുറ, ബാലു കുട്ടൻ, നാസർ വലപ്പാട് ആശംസകൾ നേർന്നു. നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു. അൽറയാൻ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പിന് ഡോ: സഫീർ,സന്തോഷ് നേതൃത്വം നൽകി. ചടങ്ങിൽ പ്രശസ്ഥ ചിത്രകാരായ ജയശങ്കർ മാഷ്, വിനി ഷനീഷ് എന്നിവർക്ക് മോഹൻദാസ് വടകര, ഹർഷാദ് എം.ടി ഉപഹാരങ്ങൾ സമ്മാനിച്ചു. ഗാനവിരുന്ന് ഷംസു കളക്കര, മുനീർ കുനിയിൽ, ജലീൽ കൊച്ചിൻ, തസ്നി റിയാസ് എന്നിവർ നേതൃത്വം നൽകി. സലീം നെസ്റ്റോ, ജംഷീർ മണാശ്ശേരി, നാസർ മാവൂർ ,നിഷാദ് ഗോതമ്പ റോഡ്, ജോൺ കക്കയം, ശിഹാബ് കൈതപൊയിൽ, മുജീബ് തിരുവമ്പാടി, യൂസഫ് കൊടിയത്തൂർ, ഇഖ്ബാൽ, ജോൺസൺ, സലാം ബന്തുക്ക്, ജഹാഗീർ, സുലൈമാൻ, ബാബു, ഹൈസം നാസർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികളെ രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും ഇവർക്ക് സ്വർണ്ണ നാണയം, ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ നൽ കുമെന്നും സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."