HOME
DETAILS

പദ്ധതി നിര്‍വഹണത്തിന് നഗരസഭ അധ്യക്ഷ തന്നെ തടസം നില്‍ക്കുന്നു: യു.ഡി.എഫ്

  
backup
January 18 2019 | 00:01 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b9%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%97

ഫറോക്ക്: നഗരസഭയിലെ പദ്ധതി നിര്‍വഹണത്തിന് അധ്യക്ഷ തന്നെ തടസ്സം നില്‍ക്കുന്നതായി യു.ഡി.എഫ് ആക്ഷേപം. ഫറോക്ക് നഗരസഭ 2018-19 പദ്ധതിയിലുള്‍പ്പെടുത്തിയ ആട് വിതരണ ചടങ്ങിന് പോകാനൊരുങ്ങിയ സ്ഥിരം സമിതി അധ്യക്ഷരെയും കൗണ്‍സിലര്‍മാരെയും വാഹനം തടഞ്ഞ് പോകാന്‍ അനുവദിക്കാത്ത അധ്യക്ഷയുടെ നടപടിയില്‍ സൂപ്രണ്ടിന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.
സ്ഥിരം സമിതി അധ്യക്ഷരെയും എല്‍.ഡി.എഫ് കൗണ്‍സിലറടക്കമുളള പ്രതിനിധികളെയും പൊതുമധ്യത്തില്‍ അപമാനിക്കുന്ന രീതിയിലുളള ചെയര്‍പേഴ്‌സന്റെ സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സ്ഥിരംസമിതി അധ്യക്ഷരായ പി. ബല്‍ക്കീസ്, ടി.നുസ്‌റത്ത്, കൗണ്‍സിലര്‍മാരായ തൈത്തോടന്‍ ചന്ദ്രമതി, മമ്മു വേങ്ങാട്ട്, മുഹമ്മദ് ഹസ്സന്‍, ഇ.കെ താഹിറ എന്നിവരാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആട് വിതരണത്തിനായി മൃഗാശുപത്രിയിലേക്ക് പോവാന്‍ നഗരസഭ വാഹനത്തില്‍ കയറിയത്. എന്നാല്‍ നഗരസഭാധ്യക്ഷയെത്തി ഡ്രൈവറോട് വാഹനത്തില്‍ ഇവരെ കൊണ്ടു പോവേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങി പോരേണ്ടി വന്നു. ഈ നടപടിയെ തുടര്‍ന്ന് ആട് വാങ്ങാനെത്തിയ വൃദ്ധരടക്കമുളളവര്‍ മണിക്കൂറുകളോളം മൃഗാശുപത്രിയില്‍ കാത്തു നില്‍ക്കേണ്ടി വന്നെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസി. എഞ്ചിനിയറെ തന്നിഷ്ടം നടക്കാത്തതിന്റെ പേരില്‍ കത്തുനല്‍കി മാറ്റി നഗരസഭയുടെ വിവിധ പ്രവൃത്തി നിര്‍വഹണം അവതാളത്തിലാക്കികയിരിക്കുകയാണ്. ഇത് മുനിസിപ്പാലിറ്റിയുടെ ദൈനദിന പ്രവര്‍ത്തനത്തെ പോലും ബാധിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് ആരോപിച്ചു.
അടുത്ത വര്‍ഷത്തേക്കുളള പദ്ധതിക്ക് അംഗീകാരം കിട്ടി ആഴ്ചകള്‍ പിന്നിട്ടിട്ടും അജണ്ട വെച്ച് കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുന്നതിനോ, ഗുണഭോകൃത വാര്‍ഡ് സഭകള്‍ വിളിച്ചു കൂട്ടാനോ ആയിട്ടില്ല. തന്റെ കഴിവ്‌കേട് മറച്ചുവെക്കാന്‍ പ്രതിപക്ഷത്തെ കുറ്റുപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണ് നഗരസഭാധ്യക്ഷ ചെയ്യുന്നതെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago