HOME
DETAILS

പത്രവാര്‍ത്തയും പോസ്റ്ററും

  
backup
February 11 2020 | 18:02 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 


പോസ്റ്റര്‍

പോസ്റ്റര്‍ രചന ചോദ്യമായി വരാനുള്ള സാധ്യത ധാരാളമാണ്. ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ തയാറാക്കാന്‍ ചോദ്യം വന്നേക്കാം. പോസ്റ്റര്‍ രചനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കാം.
1. പോസ്റ്ററിന്റെ രൂപരേഖ ആകര്‍ഷണീയവും ഒതുക്കമുള്ളതുമായിരിക്കണം. ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഏതെല്ലാം സ്ഥാനങ്ങളില്‍ ഏതൊക്കെ വലുപ്പത്തിലും ശൈലിയിലും ആകണമെന്നത് ആദ്യമേ നിര്‍ണയിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ലേഔട്ട് മനോഹരമാക്കേണ്ടത് അനിവാര്യമാണ്.
2. പരിപാടിയുടെ തലക്കെട്ട് (ശീര്‍ഷകം) എടുത്തുകാണും വിധം ആനുപാതികമായ വലുപ്പത്തിലും ശൈലിയിലും നിര്‍ണയിക്കപ്പെട്ട സ്ഥാനത്ത് എഴുതാം.
3. സംഘാടകരായ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര് മുകളില്‍ തലക്കെട്ടിനേക്കാള്‍ ചെറുതായി എഴുതാവുന്നതാണ്.
4. പരിപാടിയില്‍ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, തിയതി, സമയം, വേദി എന്നിവ ഉചിതമായ വലുപ്പത്തിലും ശൈലിയിലും എഴുതുക.
5. പരിപാടിയുടെ വിജയത്തിനും പങ്കാളിത്തത്തിനുമുള്ള അഭ്യര്‍ത്ഥനയും ക്ഷണിതാവായ മുഖ്യ സംഘാടക പ്രതിനിധിയുടെ വിവരങ്ങളും താഴെ നല്‍കാം.
6. ആവശ്യമായ ചിത്രങ്ങളോ രൂപങ്ങളോ ഉചിതമാം വിധം വരച്ചു ചേര്‍ക്കാവുന്നതാണ്.
7. ഇവയെല്ലാം എഴുതുമ്പോള്‍ വലിയ വാക്യങ്ങളാകാതിരിക്കാനും സംക്ഷിപ്തവും സമഗ്രവും സ്പഷ്ടവുമായിരിക്കാനും ശ്രദ്ധിക്കണം.


ജീവചരിത്രക്കുറിപ്പ്


നാലോ അഞ്ചോ വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറു ജീവചരിത്രക്കുറിപ്പാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പാഠപുസ്തകത്തില്‍ കവികളും കഥാകൃത്തുക്കളും മറ്റുമായി പതിനൊന്നു പേരുടെ ലഘു ജീവചരിത്രക്കുറിപ്പുകളാണ് നാം പരിചയപ്പെട്ടിരിക്കുന്നത്. ഇവരില്‍ നിന്ന് ഏതെങ്കിലും ഒരാളെ സംബന്ധിക്കുന്ന ചില വിവര സൂചനകള്‍ ലഭ്യമാകും. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കുറിപ്പ് തയാറാക്കാം.

വ്യാകരണം

വ്യാകരണവുമായി ബന്ധപ്പെട്ട ചില തരം ചോദ്യങ്ങളും പ്രവര്‍ത്തനങ്ങളും പാഠപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷാ ചോദ്യങ്ങളിലും ചിലതെല്ലാം വരാറുമുണ്ട്.
തന്നിരിക്കുന്നവയില്‍ നിന്ന് വ്യാകരണത്തെറ്റില്ലാത്ത / ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.
വ്യാകരണാംശം വിട്ടുപോയ ഭാഗം അനുയോജ്യമായി പൂരിപ്പിക്കുക.
തന്നിരിക്കുന്ന ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന വിശേഷണ പദങ്ങള്‍ തെരഞ്ഞെടുത്തെഴുതുക.
ഭാഷാ പ്രയോഗങ്ങളുടെ ആശയം വ്യക്തമാക്കുക. വാക്യത്തില്‍ പ്രയോഗിക്കുക.
കൂട്ടത്തില്‍ ചേരാത്ത പദം തെരഞ്ഞെടുത്തെഴുതുക. ഒറ്റനോട്ടത്തില്‍ വ്യാകരണ ബന്ധമില്ലെന്നു തോന്നാമെങ്കിലും ഇത് വ്യാകരണത്തോട് ചേര്‍ത്തു വെക്കേണ്ടതു തന്നെയാണ്. സാഹിത്യത്തിലെ ഗദ്യ പദ്യ വിഭാഗങ്ങളുടെ പേരുകള്‍ ഇടകലര്‍ത്തിത്തരുകയും അവയില്‍ ഒന്ന് ഗദ്യ വിഭാഗത്തിലോ പദ്യ വിഭാഗത്തിലോ ആയിരിക്കുകയുമാണ് ഇത്തരം ചോദ്യങ്ങളുടെ പതിവു രീതി. പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട സാഹിത്യ വിഭാഗങ്ങളെ സംബന്ധിച്ച് നല്ല ധാരണയുണ്ടാകേണ്ടത് ആവശ്യമാണ്.


പത്രവാര്‍ത്ത

പത്രവാര്‍ത്ത നിര്‍മിക്കുന്ന പ്രവര്‍ത്തനം വളരെ പ്രധാനപ്പെട്ടതാണ്. നമുക്കേറെ പരിചിത വും എന്നാല്‍ സങ്കീര്‍ണവുമായ ഒരു വ്യവഹാര രൂപമാണിത്. ഭാഷാ പഠനത്തില്‍ ഒരു നല്ല വാര്‍ത്ത എങ്ങനെ തയാറാക്കാം എന്നറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നല്ല വാര്‍ത്ത തയാറാക്കാന്‍ നല്ല വായന അനിവാര്യമാണ്.
ഒരു പത്രവാര്‍ത്ത തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാം.
1. ഉചിതമായ ശീര്‍ഷകം കണ്ടെത്താം.
2. നമ്മുടെ മുന്നിലെത്തുന്ന വിവരങ്ങള്‍ (പോസ്റ്റര്‍, നോട്ടീസ് മുതലായവ) ആര്, എന്ത്, എപ്പോള്‍, എവിടെ, എങ്ങനെ, എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ലഭ്യമാകുന്ന ഉത്തരങ്ങളുടെ ക്രോഡീകരണം പത്രവാര്‍ത്തയായി പരിണമിക്കും.
3. കൃത്യമായ സ്ഥലബോധം ആവശ്യമാണ്.
4. വാര്‍ത്ത സത്യവും വസ്തുനിഷ്ഠവുമായിരിക്കണം.
5. കൂടുതല്‍ പ്രസക്തമായ കാര്യങ്ങള്‍ ആദ്യമാദ്യം പറയുക. ശീര്‍ഷകത്തില്‍ തുടങ്ങി പ്രധാന കാര്യങ്ങളിലൂടെ അപ്രധാന കാര്യങ്ങളിലേക്കെത്തുക.
6. വ്യക്തികളുടെ പേരിനൊപ്പം ഉപചാര, വിശേഷണ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.
7. കഴിവതും ചുരുക്കി എഴുതുക. അനാവശ്യ വര്‍ണനകള്‍ക്ക് ഇടം കൊടുക്കാതിരിക്കുക.
നല്ല ശീര്‍ഷകത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ :
1. വായനക്കാരെ വാര്‍ത്തയിലേക്ക് ആകര്‍ഷിക്കുന്നതായിരിക്കണം.
2. വാര്‍ത്തയുടെ ആശയം ഉള്‍ക്കൊള്ളുന്നതായിരിക്കണം.
3. സംക്ഷിപ്ത രൂപത്തിലുള്ളതായിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  10 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  10 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago