HOME
DETAILS

വ്യാജ സി.ഡി റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍

  
backup
March 01 2017 | 19:03 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-15-%e0%b4%aa%e0%b5%87%e0%b4%b0


തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ അറസ്റ്റിലായി. വ്യാജ സി.ഡിയും ഡി.വി.ഡിയും കൈവശം വച്ചതിനാണ് അറസ്റ്റ്. ഇവരില്‍ നിന്നും പുതിയ മലയാള സിനിമകളുടെയും അശ്ലീല ചിത്രങ്ങളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും പൊലിസ് കണ്ടെടുത്തു.
തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ പുതിയകാവ് സൈബര്‍നെറ്റ് ഷോപ്പുടമ സുമേഷ്, പാറശാല ധനുവച്ചപുരം വൈഗ ഇന്‍ഫോ സൊല്യൂഷന്‍ ഉടമ ലെബിന്‍, അട്ടക്കുളങ്ങരയില്‍ മെസോ ഫോര്‍ട്ട് ഷോപ്പുടമ അസീം, വര്‍ക്കല പാലച്ചിറ ഫോണ്‍സ് ഫോര്‍യു ഷോപ്പുടമ പ്രണവ്, കല്ലമ്പലം ഞെക്കാട് ശലഭം കംപ്ലീറ്റ് മൊബൈല്‍ സൊല്യൂഷന്‍ ഉടമ ഷംലാദ്, അട്ടക്കുളങ്ങര സെല്ലുലാര്‍ സൊല്യൂഷന്‍ ഷോപ്പുടമ ഫൈസല്‍ എന്നിവര്‍ പിടിയിലായി.
കൊല്ലം ജില്ലയില്‍ പുനലൂര്‍ ശാസ്ത്രാ വിഡിയോസ് ഷോപ്പുടമ അരുണ്‍, കൊല്ലം വെസ്റ്റ് രാമന്‍കുളങ്ങരയില്‍ റിങ്‌ടോണ്‍ മൊബൈല്‍ ഷോപ്പുടമ അബ്ദുല്‍ നയീം, കരുനാഗപ്പള്ളി കൈലാസ് സി.ഡി പാലസ് ഉടമ അനൂപ് കുമാര്‍, ആലപ്പുഴ ജില്ലയില്‍ കായംകുളം പുതിയിടത്ത് വഴിയോരത്ത് സി.ഡി കച്ചവടം നടത്തുകയായിരുന്ന അബ്ദുല്‍ സമദ്, നൂറനാട് തെരുവുമുക്കില്‍ ടെക്‌നോ മൊബൈല്‍ ഷോപ്പുടമ അനീഷ്, ആലപ്പുഴ നോര്‍ത്ത് മുല്ലയ്ക്കല്‍ ഷൂലാന്റിന് സമീപം റോഡ് സൈഡില്‍ കച്ചവടം നടത്തുകയായിരുന്ന ബാബു, തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി ആര്‍.എസ് റോഡ് മ്യൂസിക് പാര്‍ക്ക് ഉടമ സജീര്‍, തൃശൂര്‍ ഈസ്റ്റ് ശക്തന്‍ തമ്പുരാന്‍ ബില്‍ഡിങിലെ മൊബൈല്‍ പാലസ് ഷോപ്പുടമ അനുരാഗ്, പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരി കെ.എന്‍ ബില്‍ഡിങിലെ സദീഖ് മൊബൈല്‍ ഷോപ്പുടമ സാദിഖ് അലി എന്നിവരാണ് അറസ്റ്റിലായത്.
ആന്റിപൈറസി സെല്‍ പൊലിസ് സൂപ്രണ്ട് ബി.കെ പ്രശാന്തന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റിപൈറസി സെല്‍ ഡിവൈ. എസ്. പി എം. ഇക്ബാല്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രബാബു, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിംസ്റ്റണ്‍, രതീഷ്, രൂപേഷ് കുമാര്‍. ജെ. ആര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സ്റ്റെര്‍ലിന്‍ രാജ്, സജി, ബെന്നി, അജയന്‍, സുബീഷ്, ഷാന്‍ എന്നിവരും കൂടാതെ വിവിധ ലോക്കല്‍ പൊലിസ് സ്റ്റേഷനുകളിലെ എസ്. എച്ച്. ഒ മാരും പൊലിസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago