HOME
DETAILS

ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി കിവീസ്

  
backup
February 11 2020 | 20:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa-2

 

 

മൗണ്ട് മാംഗന്യൂ: ന്യൂസിലന്‍ഡിനെതിരേ നേരത്തേ തന്നെ 2-0ന് ഏകദിന പരമ്പര കൈവിട്ടതോടെ മൂന്നാം മത്സരമെങ്കിലും ജയിച്ച് നാണക്കേടില്‍നിന്ന് ആശ്വസിക്കാമെന്ന ഇന്ത്യന്‍ മോഹത്തിന് മങ്ങലേറ്റു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ പരാജയം.
ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പര 3-0ന് തൂത്തുവാരി. ഇതോടെ ടി20 പരമ്പര 5-0ന് തൂത്തുവാരിയ ഇന്ത്യക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനും ആതിഥേയര്‍ക്ക് കഴിഞ്ഞു. 30 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വൈറ്റ് വാഷ് നേരിടുന്നത്. ഇത്തവണയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയെങ്കിലും ബൗളിങ്ങില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ തിടുക്കം കൂട്ടിയതാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ഇതില്‍ ശാര്‍ദുല്‍ താക്കൂറാണ് മുന്‍പന്തിയില്‍. 9.1 ഓവറില്‍ 9.47 എക്കണോമിയില്‍ 87 റണ്‍സാണ് താരം കിവീസ് അക്കൗണ്ടില്‍ ചേര്‍ത്തത്.


മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 17 പന്ത് ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്ത് വിജയം കണ്ടു. 80 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ഹെന്റി നിക്കോള്‍സാണ് കളിയിലെ താരം. മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി (113 പന്തില്‍ 112) പാഴായി. ഒന്‍പത് ഫോറും രണ്ട് സിക്‌സറും സഹിതമാണ് താരം 112 റണ്‍സെടുത്തത്. റോസ് ടെയ്‌ലറാണ് പരമ്പരയിലെ താരം.


ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കേദാര്‍ ജാദവിനെ ബെഞ്ചിലിരുത്തി പകരം മനീഷ് പാണ്ഡെയ്ക്ക് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.
മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഒരു റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുതുമുഖ താരം ജാമിസണ്‍ വിക്കറ്റെടുത്ത് പറഞ്ഞയച്ചു. തുടര്‍ന്ന് പ്രതീക്ഷയോടെയെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കും(9) കാര്യമായൊന്നും ചെയ്യാനായില്ല.


ബെന്നറ്റ് എറിഞ്ഞ പന്ത് ജാമിസന് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യറുമൊത്ത് (63 പന്തില്‍ 62) യുവതാരം പൃഥ്വി ഷാ മികച്ച കൂട്ടുകെട്ടുമായി മുന്നേറവേ, 13ാം ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടിലൂടെ താരം മടങ്ങി. 42 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 40 റണ്‍സുമായായിരുന്നു പിന്‍വാങ്ങല്‍. നാലാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്തായിരുന്നു ഇരുവരും പിരിഞ്ഞത്. തുടര്‍ന്നാണ് ടൂര്‍ണമെന്റിലെ മികച്ച രണ്ടുപേര്‍ ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി തുടങ്ങിയത്. ഒരറ്റത്ത് ശ്രേയസ് അയ്യറും മറുവശത്ത് കെ.എല്‍ രാഹുലും സ്വതസിദ്ധമായ ഏകദിന ശൈലിയില്‍ ബാറ്റേന്തിയതോടെ ടീം സ്‌കോര്‍ 300 കടക്കുമെന്ന് കണക്കുകൂട്ടി. എന്നാല്‍ 31ാം ഓവറില്‍ സ്‌കോര്‍ 162ലെത്തിയപ്പോള്‍ ജിമ്മി നീഷാമിന്റെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ശ്രേയസ് അയ്യര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളില്‍ ഭദ്രം. അതോടെ ഇന്ത്യന്‍ പ്രേമികളുടെ കണ്ണ് രാഹുലിലേക്ക് തിരിഞ്ഞു. പിന്നീട് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ നയിക്കാന്‍ തുടങ്ങി. ഇതിനിടെ പാണ്ഡെയും കത്തിക്കയറി. ഇരുവരും 100 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച് സ്‌കോര്‍ 300ലെത്തിക്കാനുള്ള പരിശ്രമത്തിനിടെ ബെന്നറ്റിന്റെ അടുത്തടുത്ത പന്തില്‍ ഇരുവരും വീണതോടെ 300 കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. ഷാര്‍ദുല്‍ താക്കൂര്‍ (7), രവീന്ദ്ര ജഡേജ (8*), നവ്ദീപ് സെയ്‌നി (8*) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. കൈല്‍ ജാമിസനും ജിമ്മി നീഷാമും ഓരോ വിക്കറ്റും സ്വന്തമാക്കി.


മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന് ഗുപ്റ്റിലും (46 പന്തില്‍ 66) ഹെന്റി നിക്കോള്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യ 16 ഓവറില്‍ 106 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ തെല്ലൊരു പ്രതീക്ഷ പുലര്‍ത്തിയ ഇന്ത്യയെ, ടോം ലാഥമിന്റെയും(34 പന്തില്‍ 32*) കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെയും (28 പന്തില്‍ 58*) തകര്‍പ്പന്‍ ഇന്നിങ്‌സ് പരാജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഗ്രാന്‍ഡ് ഹോം അതിവേഗ അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  8 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  11 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  31 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  40 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago