മണിപ്പൂരില്‍ നിര്‍ണായക ശക്തിയാകാനൊരുങ്ങി തൃണമൂല്‍
ഇംഫാല്‍: ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം. ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്തുകയും 2012ലെ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിര്‍ണായക ശക്തിയെന്ന് തെളിയിക്കാനും കഴിഞ്ഞ ഊര്‍ജത്തിലാണ് അവര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് തൃണമൂല്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
60അംഗ നിയമസഭയില്‍ 24 സീറ്റുകളിലാണ് ഇത്തവണ അവര്‍ മത്സരിക്കുന്നത്. 2012ല്‍ ഏഴു സീറ്റുകളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്കായി. ബംഗാളിലെ മുഖ്യകക്ഷിയായ തൃണമൂലിന് പാര്‍ലമെന്റില്‍ 34 അംഗങ്ങളുണ്ട്. ഇതിനാലാണ് കഠിനാധ്വാനത്തിലൂടെ പാര്‍ട്ടിയെ മണിപ്പൂരില്‍ നിര്‍ണായക ശക്തിയാക്കി മാറ്റാന്‍ തൃണമൂല്‍ നേതൃത്വം ശ്രമിക്കുന്നത്.
മണിപ്പൂരില്‍ ഇത്തവണ ഏഴു മുതല്‍ എട്ടു വരെ സീറ്റുകളില്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയാകാനാണ് തങ്ങളുടെ ശ്രമമെന്ന് ടി.എം.സി വൈസ് പ്രസിഡന്റ് മുകുള്‍ റോയ് പറഞ്ഞു.
തൂക്കുനിയമസഭയായിരിക്കും മണിപ്പൂരിലുണ്ടാവുകയെന്നും ഇങ്ങനെ വരുമ്പോള്‍ തങ്ങളെ ആശ്രയിക്കാതെ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ ഭരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."