HOME
DETAILS
MAL
അനീതി നേരിട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്ന് അസംഘട്ട് സന്ദര്‍ശിച്ച ശേഷം പ്രിയങ്ക
backup
February 12 2020 | 11:02 AM
ലക്ക്നൗ : ജനാധിപത്യത്തില്‍ എതിര്‍ശബ്ദം ഉയര്‍ത്തുന്നത് കുറ്റകരമല്ലെന്നും അനീതി നേരിട്ടവര്‍ക്കൊപ്പം നില്ക്കല് തന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞു.ഉത്തര്‍പ്രദേശിലെ അസംഘട്ടില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അവര്‍. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വരെ ക്രൂരമായ അക്രമമാണ് പോലീസ് അഴിച്ച് വിട്ടത്.
35 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമാജ്വാദി പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള അസംഘട്ടില്‍ പൗരത്വ പ്രതിഷേധത്തിക്കാര്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അഖിലേഷ് യാദവ് പോലും പ്രതികരിക്കാതിരിക്കുമ്പോഴാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."