HOME
DETAILS

വിദേശ നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടി  വന്നിട്ടില്ലെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി

  
backup
January 18 2019 | 17:01 PM

7654654654321312321
#ഉബൈദുല്ല റഹ്മാനി 
 
മനാമ: രാജ്യത്തിന്‍റെ വിദേശ നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടി  വന്നിട്ടില്ലെന്ന് ബഹ്റൈന‍്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.  ബഹ്റൈൻ നയതന്ത്രത്തിന്‍റെ 50ാം വാർഷികാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബഹ്റൈന്‍ അംബാസഡർമാരുടെ നയതന്ത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
ബഹ്റൈൻ വിദേശകാര്യ നയം പലപ്പോഴായി പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും അടിസ്ഥാന തത്വങ്ങൾ ഒരിക്കലും മാറ്റേണ്ടി വന്നിട്ടില്ല. 
 
1783മുതൽ സ്വതന്ത്ര അറബ്, മുസ്ലിം രാജ്യമാണ് കിങ്ഡം ഒാഫ് ബഹ്റൈൻ . 19ാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനുമായി സൈനിക, വിദേശകാര്യ വിഷയങ്ങളിൽ ബഹ്റൈൻ കരാർ ഒപ്പിട്ടിട്ടുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും പഴയ നയതന്ത്ര രേഖകളിൽ ഒന്നാണിത്.1971ൽ ബഹ്റൈന് െഎക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിച്ചു. തുടർന്ന് നേരത്തെയുണ്ടായിരുന്ന ബ്രിട്ടൻ ബഹ്റൈൻ കരാറിന് പ്രസക്തിയില്ലെന്ന് വിലയിരുത്തപ്പെട്ടു. രണ്ടുവർഷം മുമ്പാണ് യു.കെ -ബഹ്റൈൻ ബന്ധത്തിെൻറ 200ാം വാർഷികം ആഘോ ഷിച്ചത്. ഇക്കാലത്തിനിടയില്‍ ബഹ്റൈൻ വിദേശകാര്യ നയം നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടില്ല- മന്ത്രി വിശദീകരിച്ചു.
 
കഴിഞ്ഞ കാലയളവിനിടയില്‍ ബഹ് റൈനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് രാജ്യം പുലര്‍ത്തിയത്. രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുക, രാജ്യത്തിെൻറ അഖണ്ഡതയും പരമാധികാരവും നിലനിർത്തുക, സുരക്ഷ ഉറപ്പാക്കുക, സൽപേര് നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾക്ക് എന്നും രാജ്യം  മുൻഗണന നൽകിയിട്ടുണ്ട്. അതോടൊപ്പം അറബ് ഇസ്ലാമിക വിഷയങ്ങളിൽ സംയുക്ത നടപടികൾക്ക് പ്രാധാന്യം നൽകാനും രാജ്യം ശ്രമിച്ചിട്ടുണ്ട്- മന്ത്രി ചൂണ്ടിക്കാട്ടി.
 
രാജ്യത്ത് സമാധാനം, സഹവർത്തിത്വം, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം തുടങ്ങിയ വിഷയങ്ങൾക്ക് ബഹ്റൈൻ വലിയ വില കൽപ്പിക്കുന്നതോടൊപ്പം ഭീകരത, തീവ്രവാദം, അക്രമം തുടങ്ങിയവക്കെതിരെ ശക്തമായി പോരാടിയിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 
ബഹ്റൈൻ നയതന്ത്രത്തിെൻറ 50 വാർഷികാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാര്‍ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  9 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago