സേ പരീക്ഷയില്‍ ആള്‍മാറാട്ടം രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു സേ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ നാലുപേര്‍ പിടിയില്‍.
എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയവരാണ് പിടിയിലായവര്‍. പുറങ്ങ് സ്വദേശി ഷാഹിദ് ഇര്‍ഫാന്‍ (18), അംശക്കച്ചേരി ഷബീബ് (18), മാണൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്, പന്താവൂര്‍ സ്വദേശി മുബാരിസ് എന്നിവരാണ് പിടിയിലായവര്‍. ഇതേ സ്‌കൂളില്‍ കഴിഞ്ഞ മാര്‍ച്ചിന് നടന്ന പ്‌ളസ് ടു പരീക്ഷയില്‍ പാസായവരാണ് നാലുപേരും.
പരീക്ഷയില്‍ തോറ്റ മറ്റു നാലുപേര്‍ക്കു വേണ്ടിയാണ് ഇവര്‍ പരീക്ഷ എഴുതാന്‍ വന്നത്. എഴുതേണ്ട നാലുപേരും ഇപ്പോള്‍ ഒളിവിലാണ്. ഹാള്‍ടിക്കറ്റിലെ ഫോട്ടോ മാറ്റി ഒട്ടിച്ചു സാക്ഷ്യപ്പെടുത്തിയാണ് പരീക്ഷ എഴുതാന്‍ വന്നത്. ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോളാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കും ആള്‍മാറാട്ടം നടത്തിയിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ഒരു പരീക്ഷ കൂടി എഴുതാനുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."