ആവര്‍ത്തിച്ചുള്ള ഉംറയ്ക്ക് ഫീസ് ഒഴിവാക്കണമെന്ന് ആവശ്യം
#നിസാര്‍ കലയത്ത്
ജിദ്ദ: ആവര്‍ത്തിച്ചുള്ള ഉംറ കര്‍മത്തിന് ഏര്‍പ്പെടുത്തിയ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യം. മക്കയില്‍ നടന്ന ഹജ്ജ്-ഉംറ ശില്‍പശാലയാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇതുള്‍പ്പെടെ തീര്‍ഥാടകരുടേയും സര്‍വീസ് ഏജന്‍സികളുടെയും താല്‍പര്യം മുന്‍നിര്‍ത്തി നിരവധി നിര്‍ദേശങ്ങള്‍ സര്‍വീസ് സ്ഥാപനങ്ങള്‍ മുന്നോട്ടുവച്ചു. വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്ന വിദേശ തീര്‍ഥാടകര്‍ ആവര്‍ത്തിച്ചുള്ള ഓരോ ഉംറയ്ക്കും രണ്ടായിരം റിയാല്‍ ഫീസ് അടയ്ക്കണമെന്നാണ് നിയമം. ഈ ഫീസ് ഒഴിവാക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലെ ദേശീയ ഹജ്ജ്-ഉംറ സമിതി അഭ്യര്‍ഥിച്ചു. നിയമം തീര്‍ഥാടകര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉംറ സര്‍വീസ് കമ്പനികളിലെ സഊദി ജീവനക്കാരുടെ എണ്ണം ചുരുങ്ങിയത് അഞ്ചായി കുറയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഉംറ തീര്‍ഥാടകരുടെ എണ്ണത്തിന് ആനുപാതികമായി സഊദി ജീവനക്കാരെ വയ്ക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
ഉംറ സര്‍വീസ് കമ്പനികളുടെ മൂലധനം അഞ്ചു ലക്ഷം റിയാലാക്കി കുറയ്ക്കുക, സര്‍വീസ് കമ്പനികള്‍ കെട്ടിവെക്കേണ്ട ബാങ്ക് ഗ്യാരണ്ടി രണ്ടര ലക്ഷം റിയാലാക്കുക, സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് സഊദിയില്‍ ഒരു ആസ്ഥാനം ഉണ്ടായാല്‍ മതി എന്ന വ്യവസ്ഥ കൊണ്ടു വരിക, ആസ്ഥാനത്തിനു നഗരസഭയുടെ ലൈസന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കുക, ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ദേശീയ ഹജ്ജ്-ഉംറ സമിതി മുന്നോട്ടു വച്ചു.
അംഗീകൃത സര്‍വീസ് ഏജന്‍സികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാന്‍ ആ രാജ്യങ്ങളിലെ സഊദി എംബസികളുടെ സഹായം തേടണമെന്നും ശില്‍പശാല നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."