HOME
DETAILS
MAL
പള്‍സര്‍ സുനിക്കെതിരേ സമഗ്രാന്വേഷണം വേണമെന്ന് പി.ടി തോമസ്
backup
March 01 2017 | 20:03 PM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത കോടനാട് നെടുവേലിക്കുടി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് പോയതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി തോമസ് വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തി. അന്വേഷണത്തില്‍ അലംഭാവം കാട്ടിയാല്‍ കൂടുതല്‍ വിവരങ്ങളുമായി മുന്നോട്ടു വരും.
പള്‍സര്‍ സുനി മുന്‍പും സിനിമാതാരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുള്ളയാളാണെന്ന് നിര്‍മാതാവ് സുരേഷ്കുമാര്‍ പറഞ്ഞിരുന്നു. ഇയാള്‍ വിദേശത്ത് ആരുടെയൊക്കെ അതിഥിയായെന്നതും അന്വേഷണ വിധേയമാക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."