മുന്‍ മന്ത്രി കെ.പി മോഹനനെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ്
തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ കല്ലേറ്റുകരയിലെ കേരള ഫീഡ്‌സ് ലിമിറ്റഡ് കമ്പനിയിലെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ കൃഷി മന്ത്രി കെ.പി മോഹനന്‍, കേരള ഫീഡ്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
നേരത്തെ വിജിലന്‍സ് ഡിവൈ.എസ്.പി അന്വേഷിച്ച് ഹാജരാക്കിയ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ജഡ്ജി പി ജയചന്ദ്രന്റെ വിധി.
മന്ത്രിയുടെ നിര്‍ദേശപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഒഴിവാക്കി നടപടിക്രമങ്ങളൊന്നും പാലിക്കാതെ 80ഓളം തസ്തികകളില്‍ എം.ഡി പുതിയ നിയമനം നടത്തിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് കാണിച്ച് അഡ്വ.കെ.ആര്‍ അജിത്ബാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്.
നേരത്തെയുണ്ടായിരുന്ന എം.ഡിയെ ചട്ടങ്ങള്‍ പാലിക്കാതെ മാറ്റി മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോപണ വിധേയനായ ഡോ. പ്രതാപനെ എം.ഡിയായി നിയമിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."