HOME
DETAILS
MAL
കിം ജോങ് ഉന്നിന്റെ പ്രതിനിധി അമേരിക്കയില്‍
backup
January 18 2019 | 19:01 PM
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിശ്വസ്തനും സര്‍ക്കാരിലെ മുതിര്‍ന്ന അംഗവുമായ കിം ജോങ് ചോല് അമേരിക്കയിലെത്തി. ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായാണ് ചോലിന്റെ യു.എസ് സന്ദര്‍ശനം. ട്രംപിനുള്ള കിമ്മിന്റെ കത്തുമായാണ് അദ്ദേഹം വാഷിങ്ടണിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കിം ചോല് വാഷിങ്ടണില്‍ വിമാനമിറങ്ങിയത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് വഴിയാണ് അദ്ദേഹം അമേരിക്കയിലേക്കു തിരിച്ചത്. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കുശേഷമുള്ള ഒരു മുതിര്‍ന്ന ഉ.കൊറിയന്‍ നേതാവിന്റെ യു.എസ് സന്ദര്‍ശനം കൂടിയാണിത്.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ചോല് കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."