കണ്ണൂര്‍ സര്‍വകലാശാല
പരീക്ഷ തീയതികള്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ നേരത്തെ മാറ്റിവച്ച മൂന്നാം സെമസ്റ്റര്‍ എം.സി.എ (സപ്ലിമെന്ററി -ജനുവരി 2017) ഡിഗ്രിയുടെ പേപ്പര്‍ എം.സി.എ.സി 3.13.1 സിസ്റ്റംസ് പ്രോഗ്രാമിങ് ആന്‍ഡ് കംപൈലര്‍ ഡിസൈന്‍ പരീക്ഷ മാര്‍ച്ച് ഏഴിനു നടത്തും.
ആറാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി (റഗുലര്‍, സപ്ലിമെന്ററി -ഏപ്രില്‍ 2016), എട്ടാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി (റഗുലര്‍, സപ്ലിമെന്ററി -ഏപ്രില്‍ 2016) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 17, 21 തീയതികളില്‍ ആരംഭിക്കും.
അപേക്ഷകള്‍ പിഴകൂടാതെ മാര്‍ച്ച് ആറുവരെയും 150 രൂപ പിഴയോടെ ഏഴുവരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് ഒന്‍പതിനകം സര്‍വകലാശാലയില്‍ എത്തിക്കണം.ഒന്നാംസെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (ഐ.എച്ച്.ആര്‍.ഡി -റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് -നവംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 24ന് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് മൂന്നുമുതല്‍ ഏഴുവരെയും 150 രൂപ പിഴയോടെ ഒന്‍പതു വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് 14നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് വിവരം: തിയറി-150 രൂപ, സപ്ലിമെന്ററി -200, അപേക്ഷാഫോം -40, മാര്‍ക്ക് ലിസ്റ്റ് -60, സി.വി ക്യാംപ് ഫീസ്- 150.അഡീഷണല്‍ കോ-ഓപ്പറേഷന്‍ (ബി.കോം) ഡിഗ്രി (വിദൂര വിദ്യാഭ്യാസം -റഗുലര്‍, സപ്ലിമെന്ററി -2011 അഡ്മിഷന്‍ മുതല്‍) പരീക്ഷ ഏപ്രില്‍ 12നു നടക്കും. അപേക്ഷകള്‍ പിഴകൂടാതെ മാര്‍ച്ച് ആറുവരെയും 150 രൂപ പിഴയോടെ എട്ടുവരെയും സമര്‍പ്പിക്കാം. അപേക്ഷകള്‍ ചലാനടക്കം മാര്‍ച്ച് 10നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് വിവരം: തിയറി: 70 രൂപ, സപ്ലിമെന്ററി -100, അപേക്ഷാഫോം -40, മാര്‍ക്ക്‌ലിസ്റ്റ് -60, സി.വി ക്യാംപ് ഫീസ്- 150, സെന്റര്‍ ഫീസ് -25.
പരീക്ഷാഫലം
രണ്ടും നാലും സെമസ്റ്റര്‍ ബി.എസ്.സി സൈക്കോളജി ഡിഗ്രി (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, മെയ് 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍. അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി സൈക്കോളജി (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2016) ഡിഗ്രി പരീക്ഷാഫലം മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 13 വരെ സ്വീകരിക്കും.അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.ബി.എം, ബി.എ അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു ഡിഗ്രി (സി.ബി.സി.എസ്.എസ് -റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് - നവംബര്‍ 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍.
ഉത്തരക്കടലാസിന്റെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 13 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."