HOME
DETAILS
MAL
ജീവനക്കാര്‍ക്കുനേരേ ആക്രമണം; കസ്റ്റംസ് ഉന്നതര്‍ സന്ദര്‍ശനം നടത്തി
backup
March 01 2017 | 20:03 PM
വിഴിഞ്ഞം: ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തില്‍ ജീവനക്കാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഫിലെ കസ്റ്റംസ് ഓഫിസില്‍ കസ്റ്റംസ് ഉന്നതോദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. വാര്‍ഫിനും പരിസരത്തിനും മതിയായ സുരക്ഷാ ക്രമീകരണം ഇല്ലെന്ന് കണ്ടെത്തിയ സംഘം ഇവിടെ നിന്നും മാലിയിലേക്കുള്ളചരക്ക് കയറ്റല്‍ ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ താല്കാലികമായി നിര്‍ത്തിവക്കാന്‍ നിര്‍ദ്ദേശിച്ചു ജോലി ചെയ്യാന്‍ പൊലിസ് സംരക്ഷണ വേണമെന്ന ആവശ്യവുമായി ജീവനക്കാരും രംഗത്തെത്തി.
കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഗിരിജ, ജയദേവ് ,സൂപ്രണ്ട് സോമശേഖരപിള്ള എന്നിവരടങ്ങിയ സംഘം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വിഴിഞ്ഞം വാര്‍ഫിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."