ഒ.ആര്.സി പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് വഴി നടപ്പാക്കുന്ന ഒ.ആര്.സി (ഔവര്‍ റസ്പോണ്സിബിലിടി ടു ചില്‍ഡ്രണ്‍)പദ്ധതി അടുത്ത അധ്യയന വര്‍ഷം 50 സ്കൂളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ അധ്യയനവര്‍ഷം പത്ത് സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിയിലൂടെ പലതരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി പുനരധിവാസം സാധ്യമാക്കിയതായി യോഗം വിലയിരുത്തി.
ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സുബൈര്‍ കെ.കെ സ്വാഗതം പറഞ്ഞു. പ്രൊട്ടക്ഷന്‍ ഓഫിസര്‍ ശ്രീജ. എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി. മുരളീധരന് പിള്ള (അസി. ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി), ഡോ. അന്ജലിന് (ഡപ്യൂട്ടി ഡയറക്ടര്‍, പി.എച്ച്.എസ്.സി), ബിജി എബ്രഹാം (ഡപ്യൂട്ടി ഡയറക്ടര്‍, എസ്.സി വകുപ്പ്), കെ. അനില്‍ കുമാര്‍ (ഡി.വൈ.എസ്.പി, ഡി.സി.ആര്. റൂറല്‍) കെ. അലക്സ് (അസി. നോഡല്‍ ഓഫിസര്‍, എസ്.പി.സി പദ്ധതി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസം, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."