നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കരാറുകാരന് ആത്മഹത്യ ചെയ്ത നിലയില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിലാക്കാവ് പൊക്കപ്പറമ്പില്‍ ജോസഫാ(55)ണ് കുഴിനിലത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഇന്നലെ രാവിലെയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടുകളു മറ്റും കരാറെടുത്ത് നിര്‍മിച്ചു നല്‍കുന്നയാളായിരുന്നു ജോസഫ്. പ്രളയത്തില്‍ വീട് തകര്‍ന്ന പിലാക്കാവ് സ്വദേശിയുടെ വീട് പണി കരാറെടുത്ത് നിര്‍മിച്ച് വരികയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുകള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ജോസഫിന്റെ ഭാര്യ മരണപ്പെട്ടത്. പണം ലഭിക്കാനുള്ളവരുടെയും കൊടുക്കാനുള്ളവരുടെയും പേരുകള്‍ ജോസഫ് കുറിപ്പായി എഴുതി വെച്ചിട്ടുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: പരേതയായ സെലീന. മക്കള്‍: ജിന്‍സി, പ്രിന്‍സി, പ്രീതി. മരുമക്കള്‍: ജയന്, ഷാജി, മാര്ട്ടിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."