HOME
DETAILS

ആര്‍ത്തവം പവിത്രമാണ് അവഹേളിക്കരുത്

  
backup
January 18 2019 | 20:01 PM

menopause-holly-issue-on-kerala-social-life-spm-today-articles-1901

#ഹൈദരലി വാഫി

 

സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സ്ത്രീകളാണ് കേരളത്തിന്റെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. പ്രളയത്തെ തുടര്‍ന്ന് ദുരിതക്കയത്തില്‍ വീണുപോയ ജീവിതങ്ങള്‍ ഭരണകൂടത്തെയോ പൊതുസമൂഹത്തെയോ അലോസരപ്പെടുത്തുന്നില്ല. മഴയ്ക്കു മുമ്പു തന്നെ പൊളിഞ്ഞുതകര്‍ന്ന റോഡുകളോ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളോ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളോ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളോ ആര്‍ക്കും പ്രശ്‌നമല്ല. എല്ലാവരും ബഹളം വയ്ക്കുന്നത് പെണ്ണിനു വേണ്ടിയാണ്. നവോത്ഥാനം ശബരിമല വഴി വരുമെന്ന് ചിലര്‍. ആര്‍ത്തവം നവോത്ഥാനത്തിനുള്ള പുതിയ ആയുധമാണെന്ന് വേറെ ചിലര്‍. ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധി വന്ന സമയത്ത് ആര്‍ത്തവകാലത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് നോമ്പെടുക്കാന്‍ അനുവാദം കൊടുക്കണമെന്ന വാദമുയര്‍ന്നു. മുസ്‌ലിം പെണ്ണുങ്ങള്‍ ബാങ്ക് വിളിക്കണമെന്നും അവരെ മുഴുവന്‍ പള്ളികളിലേക്കു കൊണ്ടുപോകണമെന്നും പലരും വാദിക്കുന്നതും കണ്ടു. അവസാനമിപ്പോള്‍ നവോത്ഥാനശ്രമങ്ങള്‍ ആര്‍പ്പോ ആര്‍ത്തവമെന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങിലെത്തി നില്‍ക്കുന്നു. പെണ്ണുടല്‍ തന്നെ ചര്‍ച്ച.


യഥാര്‍ഥത്തില്‍ ഈ വിഷയത്തില്‍ നടക്കുന്നതെന്താണെന്ന് പലരും വിവേകപൂര്‍വം ആലോചിക്കാറില്ല. ഏതാനും അരാജകവാദികള്‍ നടത്തുന്ന ഗൂഢമായ പദ്ധതിയാണ് ഇതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഇപ്പോള്‍ നടക്കുന്ന സ്ത്രീപക്ഷമെന്ന ലേബലിലുള്ള നാട്യങ്ങളും പ്രകടനങ്ങളും യഥാര്‍ഥത്തില്‍ സ്ത്രീവിരുദ്ധമാണ്.
ആര്‍ത്തവം മലയാളി പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായത് ശബരിമല വിവാദത്തെ തുടര്‍ന്നാണ്. മനുഷ്യത്വത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ആര്‍ത്തവ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത്. വിചിത്രമെന്നു പറയട്ടെ, ഈ വിഷയത്തില്‍ ഗൗരവതരവും ആഴത്തിലുമുള്ള ഒരു പ്രതികരണവും ഉണ്ടാകുന്നില്ല. ആര്‍ത്തവം അശുദ്ധമാണോ വിശുദ്ധമാണോ എന്നതാണ് ചര്‍ച്ച. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ വീടിനകത്തു നിന്ന് അകറ്റിനിര്‍ത്തുന്നത് ഇസ്‌ലാമികമായി നീതീകരിക്കാവതല്ല. എന്നാല്‍, ഏതെങ്കിലും മതങ്ങളോ ആചാരങ്ങളോ അങ്ങനെ ആവശ്യപ്പെടുന്നുവെങ്കില്‍ അക്കാര്യത്തില്‍ അവര്‍ക്കിടയില്‍ തന്നെ അഭിപ്രായസ്വരൂപണം നടക്കുകയാണ് വേണ്ടത്.


ആര്‍ത്തവം അശുദ്ധമായാലും വിശുദ്ധമായാലും അത് നടുറോഡില്‍ ആഘോഷിക്കപ്പെടേണ്ടതല്ല. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ഇസ്‌ലാം ആര്‍ത്തവത്തെ ജൈവികമായ ഒരു പ്രക്രിയയായിട്ടാണ് കാണുന്നത്. ആര്‍ത്തവവേളയില്‍ സ്ത്രീ അകറ്റിനിര്‍ത്തപ്പെടേണ്ടതില്ല. അവളോടൊപ്പം ഒരേ കിടക്കയില്‍ കിടക്കാന്‍ ഭര്‍ത്താവ് മടിക്കേണ്ടതില്ല. എന്നാല്‍, ആര്‍ത്തവവേളയില്‍ ശാരീരികബന്ധം പാടില്ല. ഈ ദിവസങ്ങളില്‍ അവള്‍ മറ്റുള്ളവരോടൊപ്പം താമസിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മറ്റു ദൈനംദിനകാര്യങ്ങളില്‍ അവളെ പങ്കെടുപ്പിക്കുന്നതിനോ ഇസ്‌ലാം വിലക്കേര്‍പെടുത്തുന്നില്ല. എന്നു മാത്രമല്ല ആ സമയത്ത് അവളോട് കൂടുതല്‍ മാന്യമായും ശ്രദ്ധയോടെയും പെരുമാറുകയാണ് വേണ്ടത് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ആ ദിവസങ്ങളില്‍ അവള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും വൈകാരികവുമായ പ്രയാസങ്ങളില്‍ അവള്‍ക്കു പിന്തുണ നല്‍കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്തമാണെന്നാണ് ഇസ്‌ലാമിക പക്ഷം.


ആര്‍ത്തവത്തെ അങ്ങാടിയിലേക്കു വലിച്ചിഴയ്ക്കുന്ന ആഭാസത്തിനു മുതിരുന്നതിനു മുമ്പ് ആ ദിവസങ്ങളില്‍ പെണ്ണ് അനുഭവിക്കുന്ന വ്യഥകളിലേക്കു കൂടി നോക്കുന്നത് നന്നായിരിക്കും. പുരുഷന് അതൊരിക്കലും മനസ്സിലാവില്ല. ആര്‍ത്തവത്തെ ആഘോഷമാക്കി യോനീമുഖകവാടത്തിലൂടെ അങ്ങാടിയിലേക്ക് ആനയിക്കുന്ന അരാജകവാദികള്‍ അവരുടെ വീട്ടിലെ സഹോദരിമാരുടെ ആര്‍ത്തവകാലത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തിന്മയ്ക്കു കൂട്ടുനില്‍ക്കില്ലായിരുന്നു.
ആ സമയത്ത് പലപ്പോഴും അടിവയര്‍ ചുട്ടുപഴുത്തും വേദനിച്ചും അസ്വസ്ഥതയില്‍ ഉഴറിയുമാണ് സഹോദരിമാര്‍ കടന്നുപോകുക. അവര്‍ക്ക് ആഹാരത്തോട് വിരക്തി തോന്നാം. ദേഷ്യം പെട്ടെന്നുണ്ടാകാം. മടുപ്പും വിരസതയും തോന്നാം. ഏകാന്തത ഇഷ്ടപ്പെടാം. മൂടിപ്പുതച്ച് കിടക്കാനോ അടങ്ങിയിരിക്കാനോ തോന്നാം. ആര്‍ത്തവകാലത്ത് പെണ്ണ് ഉപയോഗിക്കുന്ന സാനിറ്ററി പാഡ് അടക്കമുള്ളത് അവരാരും പരസ്യമായി പ്രദര്‍ശിപ്പിക്കാറില്ല. അടിവസ്ത്രങ്ങളെപ്പോലെ തന്നെ ശ്രദ്ധയോടെയാണ് ഉപയോഗിക്കുക. അടിവസ്ത്രം അശ്ലീലമല്ല, പക്ഷെ അതാരും തലയില്‍ ധരിച്ചു നടക്കാറില്ല. അണിയേണ്ടിടത്താണ് അണിയുക. ആര്‍ത്തവവും ഇങ്ങനെയാണ്.


മറ്റെല്ലാ കാര്യത്തിലുമെന്നത് പോലെ ഇസ്‌ലാം ആര്‍ത്തവകാര്യത്തിലും കൃത്യവും പ്രകൃതിദത്തവുമായ സമീപനം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ബീജസ്ഖലനമുണ്ടായ പുരുഷനു കുളിച്ച് വൃത്തിയാകുന്നതിനു മുമ്പ് എന്തെല്ലാം കാര്യങ്ങള്‍ നിഷിദ്ധമാണോ അതെല്ലാം ആര്‍ത്തവവേളയില്‍ സ്ത്രീക്കും നിഷിദ്ധമാണ്. ആര്‍ത്തവം അവസാനിച്ചാല്‍ കുളിച്ച് വൃത്തിയാകുന്നതിനു മുമ്പ് തന്നെ അവള്‍ക്ക് നോമ്പെടുക്കാവുന്നതാണ്. എന്നാല്‍ നിസ്‌കാരം കുളിച്ചതിനു ശേഷമേ ചെയ്യാവൂ. ആര്‍ത്തവം നിലച്ച് കുളിക്കുന്നതിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പെടാനും പാടില്ല. (ഫത്ഹുല്‍ മുഈന്‍, നിസ്‌കാരത്തിന്റെ അധ്യായം കുളിയുടെ ഉപാധ്യായം: പേജ് 18). വിശുദ്ധഖുര്‍ആന്‍ പറയുന്നു: ''ആര്‍ത്തവക്കാരിയെക്കുറിച്ച് അവര്‍ അങ്ങയോട് (പ്രവാചകതിരുമേനിയോട്) ചോദിക്കുന്നു. അത് പ്രയാസകരമാണെന്ന് അവരോട് പറയൂ. അതിനാല്‍ സ്ത്രീകളെ ആര്‍ത്തവവേളയില്‍ അവരുടെ പാട്ടിന് വിടുക. ശാരീരികാവശ്യത്തിനായി ആ സമയത്ത് അവരെ സമീപിക്കരുത്. ഇനി അവര്‍ ആര്‍ത്തവം നിലച്ച് കുളിച്ചാല്‍ അല്ലാഹുവിന്റെ കല്‍പന പോലെ അവരെ സമീപിച്ചേക്കുക. അല്ലാഹു മാനസികവും ശാരീരികവുമായ വൃത്തി പാലിക്കുന്നവരെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു. (ഖുര്‍ആന്‍ 2: 222)


ഇസ്‌ലാം ആര്‍ത്തവക്കാരിയെ അയിത്തത്തോടെ സമീപിക്കാനല്ല ആവശ്യപ്പെടുന്നത്. അവളുടെ ആ ശാരീരകാവസ്ഥയെ ഉള്‍ക്കൊള്ളാനാണ്. കാരണം ഗര്‍ഭപാത്രത്തിനകത്ത് ഉല്‍പാദിപ്പിക്കപ്പെട്ട അണ്ഡങ്ങളെ സമയമെത്തുമ്പോള്‍ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്ന പവിത്രമായ ഒരു കാര്യമാണത്. ആര്‍ത്തവഘട്ടത്തില്‍ സ്ത്രീക്കു നിഷേധിക്കപ്പെടുന്നതു തന്നെ ബീജസ്ഖലനം നടന്ന് നിയ്യത്തോടെ കുളിക്കുന്നതിനു മുമ്പ് പുരുഷനും നിഷേധിക്കപ്പെടുന്നുണ്ട്.
പ്രവാചകപത്‌നി ആഇശ(റ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങള്‍ ഇങ്ങനെ പറയുന്നു:
ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ പ്രവാചകരുടെ ശിരസ്സിലെ മുടി വൃത്തിയാക്കി കോതി കൊടുക്കാറുണ്ടായിരുന്നു. പലപ്പോഴും പ്രവാചകര്‍ എന്റെ മാറിലേക്ക് ചാഞ്ഞ് ഇരിക്കാറുണ്ട്. ഞാന്‍ ആര്‍ത്തവക്കാരിയാണെങ്കിലും ഇതിന് മാറ്റമുണ്ടായിരുന്നില്ല. ഇന്നും ഒരു മുസ്‌ലിം സ്ത്രീയും ആര്‍ത്തവത്തിന്റെ പേരില്‍ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നില്ല.


സ്ത്രീ പള്ളിപ്രവേശനത്തിലും ഇസ്‌ലാമിന് പറയാനുള്ളത് ഇങ്ങനെയൊക്കെ തന്നെയാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സാമൂഹികാവസ്ഥയില്‍ പുരുഷന്‍ ജോലി ചെയ്തു സ്ത്രീയെ സംരക്ഷിക്കണം. എന്നാല്‍, സ്ത്രീക്ക് സ്വന്തമായി വിദ്യാഭ്യാസം നേടാനോ ജോലി ചെയ്യാനോ പണം സമ്പാദിക്കാനോ ഇസ്‌ലാം വിലക്കേര്‍പെടുത്തിയിട്ടില്ല. സ്ത്രീക്ക് ഇത്തരം കാര്യങ്ങളില്‍ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ പുരുഷന് ഇവ ചെയ്യേണ്ടതു നിര്‍ബന്ധമാണ്. സ്വന്തമായി സമ്പാദിച്ചു പെണ്ണിനെ പോറ്റാന്‍ കഴിയാത്ത പുരുഷന്‍ വിവാഹം കഴിക്കേണ്ടതില്ല എന്നാണ് മതം അനുശാസിക്കുന്നത്. പെണ്ണിനെ ഭരിക്കുന്നവനല്ല പുരുഷന്‍. അവളുടെ സംരക്ഷകനാണ്. അതിനാല്‍ അവള്‍ സ്വതന്ത്രയാണ്. എന്നാല്‍ ഈ പേരില്‍ പെണ്ണിനെ തുറന്നു വിടുന്ന നയം ഇസ്‌ലാമിന് അന്യമാണ്. പുരുഷന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. പെണ്ണ് പള്ളിയില്‍ പോകേണ്ടതില്ല. അതിനര്‍ഥം അവളെ മാറ്റിനിര്‍ത്തി എന്നല്ല. മതപരമായ കാര്യങ്ങളില്‍ സംശയം തീര്‍ക്കുക പോലെയുള്ള ആവശ്യങ്ങള്‍ക്ക് സ്ത്രീക്കു പള്ളിയില്‍ പോകാവുന്നതാണെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. കാലിലും മറ്റും പള്ളിയുടെ കുലീനതയ്ക്ക് ഭംഗം വരുത്തുന്ന വൃത്തിയില്ലായ്മ (നജസ്) ഉണ്ടെങ്കിലോ ബീജസ്ഖലനത്തിന് ശേഷം കുളിക്കാതെയോ (ജനാബത്ത് അഥവാ വലിയ അശുദ്ധി ഉള്ള ഘട്ടം) പുരുഷനും പള്ളിയില്‍ കയറാനാവില്ല. മാനവകുലത്തിന്റെ പുരോയാനത്തിന്റെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന കഅ്ബാലയത്തില്‍ സ്ത്രീകള്‍ ത്വവാഫിനും മറ്റും പോകുന്നുണ്ടല്ലോ


ഇസ്‌ലാം സ്ത്രീയോടും പുരുഷനോടും വസ്ത്രധാരണം, പൊതുഇടപെടലുകള്‍ തുടങ്ങിയവയില്‍ ഏകസമീപനം തന്നെയാണ് കൈക്കൊള്ളുന്നത്. അത് നടപ്പാക്കാനുള്ള നിര്‍ദേശത്തില്‍ വ്യത്യാസമുണ്ടായത് ജൈവികമായ കാരണത്താലാണ്. കാരണം ഇരുവരും ഒരു പോലെയല്ല. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്നു വാദിക്കുന്നത് ശുദ്ധ അസംബന്ധമല്ലേ ഒരുപോലെയാണെങ്കില്‍ എന്തിനാണ് ബസില്‍ സ്ത്രീകള്‍ക്കു സീറ്റ് സംവരണവും പൊതു ടോയ്‌ലറ്റുകളില്‍ സ്ത്രീകള്‍ക്കു വേറെ ഇടവും സ്ത്രീ എല്ലാം അഴിച്ചിടലാണോ പുരോഗതി എങ്കില്‍ രണ്ടുപേരും ഒരുപോലെയെന്ന് വാദിക്കുന്ന പുരുഷനെന്തേ അങ്ങനെ ചെയ്യാത്തത് അരാജകവാദികളും മാര്‍ക്കറ്റിങ് വക്താക്കളും വിരിച്ച കെണിയില്‍ വീണുപോയത് പെണ്ണാണ്. അവര്‍ നിങ്ങളെ നന്നായി ഉപയോഗിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ തള്ളുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏതാനും ആയിരങ്ങളോ ലക്ഷങ്ങളോ ഉടുതുണി അഴിച്ച് സമരരംഗത്തേക്കിറങ്ങിയാല്‍ അവിടെ എല്ലാവരും അങ്ങനെയാണെന്ന് ധരിക്കരുത്. കേരളത്തില്‍ തന്നെ നോക്കൂ. ചുംബനസമരത്തിനും ആര്‍ത്തവആര്‍പ്പുവിളികള്‍ക്കും കൂട്ടുനില്‍ക്കാന്‍ വന്നത് മൂന്ന് കോടിയോളം വരുന്ന കേരളീയരില്‍ എത്ര പേരായിരുന്നു ഇതു പുരോഗമനവാദികളുടെ എണ്ണം കുറവായിട്ടല്ലല്ലോ. ഇത്തരം ആഭാസങ്ങള്‍ക്ക് ആളെ കിട്ടാത്തതിനു കാരണം അതിലെ മനുഷ്യവിരുദ്ധത തന്നെയാണ്.


ആവിഷ്‌കാരത്തിന്റെ മറപിടിച്ച് നമ്മുടെ സഹോദരിമാര്‍ പലരും ചലച്ചിത്രമേഖലയിലടക്കം ജോലി ചെയ്യുന്നുണ്ടല്ലോ. എവിടെ നിന്നാണ് മീ ടൂ വിവാദം പോലുള്ളവ ഉണ്ടാകുന്നതെന്ന് ശ്രദ്ധിച്ച് നോക്കൂ സ്ത്രീപുരുഷന്മാര്‍ തമ്മിലെ ബന്ധത്തിന്റെ പരിധികള്‍ ലംഘിക്കപ്പെടുന്നിടത്താണ് കുഴപ്പങ്ങളുണ്ടാവുന്നത്. പെണ്ണിന്റെ വേഷം, പെരുമാറ്റം ഇതിനൊക്കെയാണ് കുഴപ്പം എന്നൊന്നുമല്ല ഇസ്‌ലാം പറയുന്നത്. ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങളില്‍ സഭ്യതയുടെ അതിരു ലംഘിക്കരുത് എന്നാണ്. നബിയേ, വിശ്വാസികളായ പുരുഷന്മാരോട് അവരുടെ മിഴികള്‍ താഴ്ത്താനും ലൈംഗിക അച്ചടക്കം പുലര്‍ത്താനും കല്‍പിക്കുക. വിശ്വാസിനികളോടും അവരുടെ മിഴികള്‍ താഴ്ത്താനും ലൈംഗികഅച്ചടക്കം പുലര്‍ത്താനും കല്പിക്കുക. അനിവാര്യമായ ഭാഗമൊഴിച്ച് ശരീരപ്രദര്‍ശനം നടത്തരുത്. (സൂറതുന്നൂര്‍ 3031) നോക്കൂ, സ്ത്രീയോടും പുരുഷനോടുമുള്ള കല്‍പന ഒന്നുതന്നെ. എന്നാല്‍ ഇരുവരും ധരിക്കേണ്ട വസ്ത്രത്തിലും പുലര്‍ത്തേണ്ട ശീലത്തിലും വ്യത്യാസമുണ്ടായത് ഇരുവരും ഒരു പോലെ അല്ലാത്തതുകൊണ്ട് തന്നെയാണ്.


വ്യക്തിയുടെ താല്‍പര്യങ്ങളെക്കാള്‍ സമൂഹത്തിന്റെ സുരക്ഷിതത്വം തന്നെയാണ് പ്രധാനം. അതിനാലാണ് മതങ്ങള്‍ ശക്തമായ നിയമങ്ങള്‍ സൃഷ്ടിച്ചത്. മതം മാത്രമല്ല ആധുനികരാഷ്ട്രമീമാംസകരും നിയമനിര്‍മാതാക്കളും ഇക്കാര്യം അംഗീകരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ വ്യക്തികള്‍ക്ക് എന്തും ചെയ്യാമെന്നാണോ ആ പേരില്‍ സഹോദരിമാരുടെ സഹജമായ സ്‌ത്രൈണതയുടെ ആവരണം വലിച്ചുചീന്തി അവരെ ഉപയോഗിക്കുക എന്നത് അരാജകവാദികളുടെ ആവശ്യമാണ്.
ഇസ്‌ലാം ഈ സമീപനത്തെ ശക്തമായി എതിര്‍ക്കുന്നു. മാത്രമല്ല ചെറിയ പ്രായത്തില്‍ തന്നെ ശരീരത്തെക്കുറിച്ചും ആര്‍ത്തവം, പ്രസവരക്തം, വൃത്തി, ശുദ്ധി തുടങ്ങിയവയെക്കുറിച്ചും മദ്്‌റസകളില്‍ കുട്ടികള്‍ പഠിക്കുന്നു.

പ്രാഥമികലൈംഗികവിദ്യാഭ്യാസവും കൗമാരപ്രായത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് പഠിപ്പിക്കുന്നുണ്ട്. അതിലൂടെയൊക്കെ വലിയ അവബോധം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതു മനസ്സിലാക്കാതെ കല്യാണവീട്ടിലെ സെല്‍ഫിയുടെ പേരിലും നടുറോഡിലെ ഡാന്‍സുകളുടെ പേരിലും മുസ്‌ലിംപെണ്ണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്നൊക്കെ വലിയവായില്‍ വിളിച്ചുകൂവുന്നത് വെറുതെയാണ്. അപരിമിതമായ സ്വാതന്ത്ര്യം നാശകരമാണ്. തിരിച്ചുപിടിക്കാനാവാത്ത നാശമുണ്ടാക്കുന്ന ആയുധം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  7 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  32 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  38 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago