കൈത്തറി തൊഴിലാളി ആനുകൂല്യം വര്‍ധിപ്പിച്ചു
കണ്ണൂര്‍: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന് അറിയിച്ചു.
ക്ഷേമനിധി അംഗങ്ങളായ കൈത്തറി തൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളും അവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി വിവാഹ ധനസഹായം 3,000ല്‍ നിന്നു 5,000 രൂപയായും ചികിത്സാ ധനസഹായം 5,000ല്‍ നിന്നു 10,000 രൂപയായും വര്‍ധിപ്പിച്ചു. മരണാനന്തര ധനസഹായം 5,000ല്‍ നിന്നു 25,000 രൂപയാക്കി. പ്രസവാനുകൂല്യം 13,500 രൂപയാക്കി. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സഹായം 300ല്‍ നിന്നു 500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പ്ലസ്ടു, ടി.ടി.സി, ഐ.ടി.ഐ വിദ്യാര്‍ഥികളുടേത് 450ല്‍ നിന്നു 750 രൂപയാക്കി. ബിരുദത്തിനു 750 രൂപയും ഡിപ്ലോമയ്ക്കു 1,000 രൂപയുമായി വര്‍ധിപ്പിച്ചു. പി.ജി, ബി.എഡുകാര്ക്കു നിലവില്‍ നല്‍കിവരുന്ന 800ല്‍ നിന്നു 1,000 രൂപ, എല്‍.എല്‍.ബി, ബി.എസ്.സി നഴ്സിങിനു 1,050ല്‍ നിന്നു 2,000 രൂപ, പ്രൊഫഷനല്‍ കോഴ്സുകള്‍ക്കു 2,100ല്‍ നിന്നു 5,000 രൂപയായും ഉയര്‍ത്തി. സംസ്ഥാനത്ത് 51,000 പേരാണു ക്ഷേമനിധി അംഗങ്ങളായുള്ളത്. ഇതില്‍ 10,340 പേര് പെന്ഷന് വാങ്ങുന്നവരാണ്. ബോര്‍ഡിനെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിമാസം അംശദായം തൊഴിലാളിയുടേത് 10 രൂപ, തൊഴിലുടമയുടേത് 20, സ്വയംതൊഴില്‍ ചെയ്യുന്നവരുടേത് 30 എന്നിങ്ങനെ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒറ്റത്തറി തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന 3,750 രൂപയുടെ ഇന്‍കം സപ്പോര്‍ട്ട് ഇന്‍സെന്റീവ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അരക്കന്‍ ബാലന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."