കിഫ്ബി: 748.16 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: 748.16 കോടിയുടെ ഒന്‍പത് പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
ഇതിനുപുറമേ, 863.34 കോടി രൂപയുടെ ഉപപദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം ബോര്‍ഡ് സാധൂകരിച്ചതായും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ 512 പദ്ധതികളിലായി ആകെ 41,325.91 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് (157.57 കോടി), എല്‍.പി ആന്‍ഡ് യു.പി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ് (292 കോടി), ആലപ്പുഴ മൊബിലിറ്റി ഹബ് ഫേസ് 1 കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് (129.12 കോടി), പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ (112.22 കോടി), അളഗപ്പ നഗര്‍ കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ (9.40), കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ പേരാമ്പ്ര (11.35), കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ കായംകുളം (15.03), കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ തലശ്ശേരി (10.12), കെ.എസ്.എഫ്.ഡി.സി തിയേറ്റര്‍ പയ്യന്നൂര്‍ (11.35) തുടങ്ങിയ പ്രധാന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. പുതിയ പദ്ധതികള്‍ അംഗീകരിച്ചതിനു പുറമെ പദ്ധതികളുടെ നിര്‍വഹണ നടപടികളും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."