ആലുവ നഗരത്തില്‍ മാലിന്യം നിറയുന്നു: ജനം പകര്‍ച്ചവ്യാധി ഭീതിയില്‍
ആലുവ : നഗരത്തില്‍ മാലിന്യനീക്കം നിലച്ചതോടെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂനകള്‍ രൂപപ്പെട്ടു. മഴക്കാലത്തും മാലിന്യം നീക്കം ചെയ്യാതിരുന്നിട്ടും സമരം ചെയ്യാന്‍ പ്രതിപക്ഷവും ഇല്ലാതായതോടെ പൊതുജനം പെരുവഴിയിലായി. ആലുവ നഗരസഭയിലാണ് ആഴ്ചകളായി മാലിന്യനീക്കം ഭാഗികമായി നിലച്ചത്.
ആലുവ മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണ പ്രദേശം ഒന്നടങ്കം മാലിന്യക്കൂമ്പാരമാണിപ്പോള്‍. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യാതായതോടെ, നഗരസഭ പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്.
കൊതുകുശല്യം നേരിടുന്നതിനായിട്ടുള്ള ഫോഗിങ് സംവിധാനവും നഗരസഭയില്‍ ഇല്ലാതായിട്ട് മാസങ്ങളായി. നഗരത്തില്‍ കൊതുക്ശല്യം വര്‍ദ്ധിച്ചാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പകര്‍ച്ചവ്യാധികളടക്കം നേരത്തേ റിപ്പോര്‍ട്ട് ചെയ്ത ആലുവയില്‍ ഇതുമൂലം നാട്ടുകാര്‍ ഭീതിയിലാണ്. നഗരസഭ മാലിന്യ പ്രശ്‌നം അധികരിച്ചിട്ടും സമരംപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷവും. മാലിന്യ.പ്രശ്‌നം രൂക്ഷമായിട്ടും സമര രംഗത്തിറങ്ങാന്‍ തയ്യാറാകാത്ത പ്രതിപക്ഷ നീക്കവും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ജനറല്‍ മാര്‍ക്കറ്റില്‍ നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആലുവ ജനറല്‍ മാര്‍ക്കറ്റ് പൊളിച്ചു പണിയുന്നതിനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. ടി കെട്ടിടം പൊളിച്ചു കളഞ്ഞ സ്ഥലത്ത് മഴവെള്ളവും, മാലിന്യങ്ങളും കുന്നുകൂടി ചീഞ്ഞളിഞ്ഞ നിലയിലാണ്.
വര്‍ഷക്കാലമായതോടെ വ്യാപാരികളും, തൊഴിലാളികളും കടുത്ത സാംക്രമിക രോഗങ്ങളുടെ ഭീതിയിലാണ്.മാലിന്യ നീക്കം നിലച്ച നടപടിയ്‌ക്കെതിരെ മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.ദിവസങ്ങളായി മാലിന്യനീക്കം നിലച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥക്ക് കാരണം.
നിത്യേന ആയിരക്കണക്കിന് ഉപഭോക്താക്കളുടേയും, നൂറുകണക്കിന് വ്യാപാരികളുടേയും, തൊഴിലാളികളുടേയും ജീവന് ഭീഷണിയായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഏഴു ദിവസത്തിനകം ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ടി മാലിന്യവുമായി മുന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിനും അസ്സോസിയേഷന്‍ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം. നസീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ വ്യാപാരഭവനില്‍ കൂടിയ യോഗത്തില്‍ ജന. സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വൈസ് പ്രസിഡന്റ് എം. പത്മനാഭന്‍നായര്‍, കെ.സി. ബാബു, ലത്തീഫ് പൂഴിത്തറ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ജോണി മൂത്തേടന്‍ സ്വാഗതവും, പി.എം. മൂസാക്കുട്ടി കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."