HOME
DETAILS

വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതി: മൂന്നാം വര്‍ഷമെത്തിയിട്ടും ചെലവഴിച്ചത് 196 കോടി

  
backup
February 12 2020 | 19:02 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af-4


കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത് നട്ടെല്ലൊടിഞ്ഞ കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട സംസ്ഥാന സര്‍ക്കാരിന്റെ വിദ്യഭ്യാസ വായ്പാ സഹായ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുമ്പോഴും 25 ശതമാനം തുക പോലും വിനിയോഗിക്കാനായില്ല. പദ്ധതിക്കായി സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കളില്‍ പലര്‍ക്കും തിരിച്ചടിയായത്.
2017 ഏപ്രിലില്‍ നടന്ന നിയമസഭാ സമ്മേളനത്തിലാണ് കേരളത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സര്‍ക്കാര്‍ 900 കോടി രൂപ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് രണ്ടു വര്‍ഷവും ഒന്‍പത് മാസവും പിന്നിട്ടപ്പോള്‍ അനുവദിച്ച ഫണ്ടില്‍ നിന്ന് ആകെ ചെലവഴിച്ചത് 196 കോടി രൂപയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 22 ശതമാനം തുക മാത്രം. പദ്ധതിയുടെ ഗുണം ലഭിച്ചത് വളരെ കുറഞ്ഞ ആളുകള്‍ക്കു മാത്രമാണ്.
2017 മെയ് 16നാണ് ധന വകുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിറക്കിയത്. ഇതില്‍ പറയും പ്രകാരം 2016 മാര്‍ച്ച് 31ന് മുന്‍പ് തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇതനുസരിച്ച് നിരവധി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചു. ഒന്നാംഘട്ടത്തില്‍ ഉദ്യോഗാര്‍ഥിക്ക് ആറു ലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെന്ന് സാക്ഷ്യപ്പെടുത്തിയ വില്ലേജ് ഓഫിസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കം അപ്‌ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടിയിരുന്നത്. പിന്നീട് അടയ്ക്കാനുള്ള തുകയുടെ 40 ശതമാനം ബാങ്കില്‍ ഉദ്യോഗാര്‍ഥി അടയ്ക്കണം. തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഈ അപേക്ഷ നോഡല്‍ ഓഫിസര്‍ക്കു കൈമാറും. ഇതാണ് രണ്ടാംഘട്ടം.
നോഡല്‍ ഓഫിസര്‍ പരിശോധന പൂര്‍ത്തിയാക്കുന്ന അപേക്ഷ മൂന്നാംഘട്ടമായി എസ്.എല്‍.ബി.സി(സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി)ക്കു കൈമാറും. അവര്‍ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ഥിക്കു പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്നു കാണിച്ച് ധന വകുപ്പിന് ഈ അപേക്ഷ സമര്‍പ്പിക്കും. ഇതോടെ ധന വകുപ്പ് ബാക്കി വരുന്ന 60 ശതമാനം തുക ഉദ്യോഗാര്‍ഥിയുടെ വായ്പാ കുടിശ്ശികയിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളില്‍ ഭൂരിപക്ഷത്തിന്റെയും അപേക്ഷകള്‍ നോഡല്‍ ഓഫിസറോ സി.എല്‍.ബി.സിയോ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നു കാട്ടി തിരിച്ചയയ്ക്കുകയാണ് ചെയ്യാറ്. സര്‍ക്കാര്‍ വച്ച മാനദണ്ഡങ്ങളിലെ ചില നിര്‍ദേശങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയാകുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങളുടെ മറപിടിച്ചാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത്.
നിര്‍ദേശങ്ങളില്‍ പലതും ഉദ്യോഗാര്‍ഥികള്‍ക്ക് എതിരായി ഭവിക്കുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി വായ്പയെടുത്തവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ കോഴ്‌സ് ചെയ്തത് കേരളത്തില്‍ ആകണമെന്നും മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ചവരായിരിക്കണമെന്നുമാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനേക്കാള്‍ കൂടുതലാവരുത് കോഴ്‌സ് ഫീസ് എന്ന നിര്‍ദേശവുമുണ്ട്. ഈ കാരണത്താല്‍ തന്നെ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷിച്ചവരില്‍ ബഹുഭൂരിഭാഗത്തിന്റെയും അപേക്ഷകള്‍ തള്ളിപ്പോയെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി ബഹുഭൂരിഭാഗം പേരും കേരളത്തിനു പുറത്തുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ തന്നെ പഠിച്ചവരില്‍ ബഹുഭൂരിഭാഗവും മാനേജ്‌മെന്റ് സ്ഥാപനങ്ങളിലായിരിക്കും പഠനം നടത്തിയത്. ഇവിടെ മെറിറ്റ് സീറ്റിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനു മുകളിലായിരിക്കും ഫീസ്.
അതുകൊണ്ട് ഇവരുടെയൊക്കെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇതോടെ ഉദ്യോഗാര്‍ഥികളുടെ ഗുണത്തിനു വേണ്ടി കൊണ്ടുവന്ന പദ്ധതി അവര്‍ക്ക് ഉപകാരപ്പെടാതായി. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി കേരളത്തിനകത്തും പുറത്തും പഠിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ പരിരക്ഷ നല്‍കണമെന്നാണ് രക്ഷിതാക്കളുടെയും ഉദ്യോഗാര്‍ഥികളുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  44 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago