HOME
DETAILS

വൃക്കരോഗികള്‍ക്ക് തണലേകാന്‍ കൂട്ടായ്മ

  
backup
March 01 2017 | 20:03 PM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%87%e0%b4%95


വടകര: 400ലധികം വൃക്കരോഗികളുടെ സൗജന്യ ഡയാലിസിസിന് പണം കണ്ടെത്താനായി വടകര മുനിസിപ്പാലിറ്റി തലത്തില്‍ കണ്‍വന്‍ഷന്‍ നടത്തി. രോഗം രോഗിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി വേദനയാണെന്നും കൂട്ടായ പ്രയത്‌നത്തിലൂടെ ചികിത്സ ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുനിസിപ്പല്‍ ചെയര്‍മാന്‍  കെ. ശ്രീധരന്‍ വ്യക്തമാക്കി.
 2015 മെയ് ഒന്‍പത്, 10 തിയതികളില്‍ സ്വരൂപീച്ച രണ്ടേകാല്‍ കോടി രൂപയും കാരുണ്യ, സ്‌നേഹസ്പര്‍ശം തുടങ്ങിയവ മുഖേന ലഭിച്ച തുകയും വ്യക്തികളില്‍ നിന്നു ലഭിച്ചിട്ടുള്ള തുകയും കൂടി ചേര്‍ത്താണ് 20 മാസക്കാലം സൗജന്യമായി ഡയാലിസിസ് ചെയ്തുവന്നത്.
ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 400 ലധികം പേര്‍ തണലില്‍ നിന്നു സൗജന്യ ഡയാലിസിസ് ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രയാസം കാരണം ഇവരുടെ ചികിത്സ  മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങാന്‍ തണല്‍ നിധി ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ എട്ട്, ഒന്‍പത് തിയതികളിലാണ് വിഭവ സമാഹരണാര്‍ഥം വീടുകളില്‍ തണല്‍നിധി പ്രവര്‍ത്തകര്‍ എത്തുക. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ ഒന്നാം ഘട്ട വീടുകയറലും, എട്ട്, ഒമ്പത് തിയതികളില്‍ സമാഹരണത്തെ കുറിച്ചുള്ള ബോധവല്‍കരണം നടത്തുകയും ചെയ്യും.
22 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലുമായി 1,500 വാര്‍ഡുകളിലായാണ് ധനശേഖരണം നടക്കുക. പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. 20ന്  മുമ്പായി വാര്‍ഡ് തല കമ്മിറ്റികള്‍ നിലവില്‍ വരും.
പഞ്ചായത്ത് തല കമ്മിറ്റിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റും, മുനിസിപ്പല്‍ തലത്തില്‍ മുനിസിപ്പല്‍ ചെയര്‍മാനും, വാര്‍ഡു തലത്തില്‍ വാര്‍ഡു മെമ്പര്‍മാരും ചെയര്‍മാന്‍മാരായാണ് കമ്മിറ്റി രൂപീകരിക്കുക.
 ഇപ്പോള്‍ വടകരയിലും അരിക്കുളത്തും, നാദാപുരത്തുമാണ് തണലിന്റെ സൗജന്യ ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കണ്‍വന്‍ഷനുകളിലെ ജനപങ്കാളിത്തം വൃക്കരോഗികളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്‌രീസ് പറഞ്ഞു. വൈസ് ചെയര്‍മാന്‍ ബിന്ദു അധ്യക്ഷയായി. കൗണ്‍സിലര്‍ ഗീത സ്വാഗതവും, ടി.ഐ നാസര്‍ നന്ദിയും പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago