കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യും
തിരുവനന്തപുരം: സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വര്‍ഷ കാലാവധിക്കു മുന്‍പ് പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി.
സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളജുകള്‍, എയ്ഡഡ് ട്രെയിനിങ് കോളജുകള്‍, എയ്ഡഡ് അറബിക് കോളജുകള്‍, എയ്ഡഡ് പോളി ടെക്‌നിക്കുകള്‍, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകള്‍ എന്നിവിടങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ നിയമത്തിനായി തയാറാക്കിയ പദ്ധതിയുടെ കരട് മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ചു.
തൃശ്ശൂര്‍ എസ്.ആര്‍.വി മ്യൂസിക് കോളജില്‍ ഒരു ഹെഡ് അക്കൗണ്ടന്റി ന്റെയും ഒരു ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."