HOME
DETAILS
MAL
കൂട്ടധര്‍ണ നടത്തും
backup
June 14 2016 | 18:06 PM
ചേര്‍ത്തല: പെട്രോള്‍-ഡീസല്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല-വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 20ന് ചേര്‍ത്തല ഹെഡ്പോസ്റ്റാഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തുവാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി.വി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ ഷാജിമോഹന്‍, അഡ്വ.എസ്.ശരത്, ടി.സുബ്രഹ്മണ്യദാസ്, അഡ്വ.സി.ഡി ശങ്കര്‍, അഡ്വ.കെ.ജെ സണ്ണി, കെ.കെ വരദന്, രഘുനാഥപണിക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."